Wednesday, May 23, 2012   10:59 PM IST
Vaartha BlogRSS
Loading
സില്‍ക്ക് പാലം നിര്‍മാണം
Published : Wednesday, February 01, 2012
|
  
Text Size
തേഞ്ഞിപ്പലം

ചേലേമ്പ്ര രാമനാട്ടുകര പഞ്ചായത്തുകളെ ബന്ധിപ്പിക്കാന്‍ പുല്ലിപ്പുഴയ്ക്കു കുറുകെ സില്‍ക്ക് പാലത്തിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു.

55 ലക്ഷം രൂപ ചെലവില്‍ 32 മീറ്റര്‍ നീളത്തിലും 4.20 മീറ്റര്‍ വീതിയിലും നിര്‍മിക്കാനുദ്ദേശിക്കുന്ന പാലത്തിന്‍റെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 27ന് കേന്ദ്രമന്ത്രി ഇ. അഹമ്മദ് പാലത്തിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ചെങ്കിലും പത്തു മാസങ്ങള്‍ക്ക് ശേഷമാണ് പ്രവൃത്തി തുടങ്ങിയത്.

ഇനിയുള്ള നാലുമാസംകൊണ്ട് പാലം യാഥാര്‍ഥ്യമാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ തീരുമാനം പ്രാവര്‍ത്തികമാകുമോയെന്ന് പറയാനാവില്ല.

സാങ്കേതിക പ്രശ്നങ്ങളും അധികൃതരുടെ അലംഭാവവും മൂലമാണ് പ്രവൃത്തി തുടങ്ങാന്‍ വൈകിയതെന്നിരിക്കേ നാല് മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന പ്രഖ്യാപനവും ഗൗരവത്തിലെടുക്കാനാകില്ല. എന്നാല്‍ ഇപ്പോഴുള്ള പോലെയാണ് നിര്‍മാണ പ്രവൃത്തി മുന്നോട്ടുപോകുന്നതെങ്കില്‍ പാലം പ്രവൃത്തി പൂര്‍ത്തിയാകാന്‍ എട്ട് മാസമെങ്കിലുമെടുക്കുമെന്നാണ് വിലയിരുത്തല്‍.

തോണികള്‍ക്കും മറ്റും കടന്നു പോകുന്നതിനായി മൂന്ന് മീറ്റര്‍ നീളത്തില്‍ വെന്‍റ് സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്. പാലം നിര്‍മിക്കുന്നതിനായി പുഴയില്‍ ബണ്ട് കെട്ടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്.

പാലം യാഥാര്‍ഥ്യമായാല്‍ ചേലേമ്പ്ര പഞ്ചായത്തിലെ കുറ്റിപ്പറമ്പ്, പൊയില്‍ക്കൊടി തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് രാമനാട്ടുകരയിലേക്ക് എളുപ്പത്തില്‍ എത്താനാകും.
Rate This News :
Latest News