കുട്ടികള്‍ക്ക് സഹായഹസ്തവുമായി കുഞ്ഞാക്ക
Published : Wednesday,
February 01,
2012
എടവണ്ണ
സ്കൂള്‍ വിദ്യാര്‍ഥികളെ റോഡു മുറിച്ചു കടക്കാന്‍ സഹായിച്ച് കുഞ്ഞാക്ക. പത്തപ്പിരിയം ജിയുപി സ്കൂളിലെ കുട്ടികളെ റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കാനായി സിഎന്‍ജി റോഡില്‍ വിദ്യാര്‍ഥികള്‍ക്ക് കാവല്‍ക്കാരനായി നില്‍ക്കുകയാണ് ഈ വൃദ്ധന്‍.
75 വയസ് പിന്നിട്ട കുഞ്ഞാക്ക രാവിലെ സ്കൂള്‍ റോഡിലെത്തും. സ്കൂളിലേക്കു പോകുന്ന കുട്ടികളെ റോഡ് മുറിച്ചു കടക്കാനും തിരിച്ചു വീട്ടിലേക്ക് പോകാന്‍ സഹായിക്കുന്നതു കുഞ്ഞാക്കയാണ്. അവസാനത്തെ കുട്ടിയേയും റോഡ് മുറിച്ചു കടത്തിയേ മടങ്ങൂ. കൊച്ചു കുട്ടികളെ കൈപിടിച്ചും തോളിലേറ്റിയുമാണു മറുവശത്തെത്തിക്കുക.
മഴയും വെയിലും ഇതിനു തടസമാകാറില്ല. ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങളെ കൈകാണിച്ചു നിര്‍ത്തിയ ശേഷം കുട്ടികളെ മറുവശത്തെത്തിക്കുകയാണു ചെയ്യുക.
രണ്ടുദിവസം അസുഖംമൂലം കുഞ്ഞാക്ക ഇല്ലാതിരുന്ന ദിവസം ഒരു കുട്ടിയെ വാഹനം ഇടിച്ചിരുന്നു.
അതിനു ശേഷം കുഞ്ഞാക്ക തന്‍റെ ദിനചര്യ മുടക്കിയിട്ടില്ല. 15 വര്‍ഷത്തിലേറെയായി കുഞ്ഞാക്ക സേവനം തുടങ്ങിയിട്ട്. ആദ്യകാലങ്ങളില്‍ കുഞ്ഞാക്കയുടെ പ്രവര്‍ത്തനങ്ങളെ പരിഹാസത്തോടെ കണ്ടിരുന്ന നാട്ടുകാര്‍ ഇന്ന് അദ്ദേഹത്തിന്‍റെ സേവനങ്ങളെ പ്രശംസിക്കുകയാണ്.
മിക്ക ദിവസങ്ങളിലും തന്‍റെ പ്രായം മറന്ന് സ്കൂള്‍ കുന്നിലേക്കു കയറുന്ന ഇദ്ദേഹം സ്കൂളിലെ വൈദ്യുതി ബില്‍ അടക്കുന്നതിലും പാചക വിറക് എത്തിക്കുന്നതിലും കുട്ടികള്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്യുന്നതിലും തുടങ്ങി ഏതു പ്രവര്‍ത്തനത്തിനും സ ജീവമായി മുന്‍പിലു ണ്ടാകും.
എടവണ്ണ മുണ്ടേങ്ങര സ്വദേശിയാണെങ്കിലും 25 വര്‍ഷത്തോളമായി സ്കൂള്‍ പടിയിലാണ് താമസം.
Close...
Maximum Character Allowed -
4000