Wednesday, May 23, 2012   11:02 PM IST
Vaartha BlogRSS
Loading
സുനാമി പാര്‍ക്ക് കാടുകയറി നശിക്കുന്നു
Published : Wednesday, February 01, 2012
|
  
Text Size
തിരുവനന്തപുരം

ശംഖുംമുഖം ബീച്ചിനു സമീപത്തു സ്ഥിതിചെയ്യുന്ന സുനാമി പാര്‍ക്ക് കാടുകയറി നശിക്കുന്നു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണകാലത്തു രണ്ടുകോടി 37 ലക്ഷം രൂപ ചെലവാക്കി അമേരിക്കയിലെ മിയാമി ബീച്ചിനു സമീപം സ്ഥിതിചെയ്യുന്ന പാര്‍ക്കിന്‍റെ മാതൃകയിലാണു സുനാമി പാര്‍ക്ക് സ്ഥാപിച്ചത്. പാര്‍ക്ക് ചെടികളും പൂക്കളും കൊണ്ടു വര്‍ണാഭമായിരുന്നു. ഇപ്പോള്‍ ഇവിടുത്തെ ചെടികളെ പരിപാലിക്കാനൊ ചുറ്റുമുള്ള സ്ഥലങ്ങള്‍ വൃത്തിയായി പരിചരിക്കാനൊ ആളില്ലാത്ത അവസ്ഥയാണ്.

സെക്യൂരിറ്റി ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ മദ്യപന്‍മാരുടെയും സമൂഹ വിരുദ്ധരുടെയും താവളമായി ഇവിടം മാറിയിരിക്കുകയാണ്. ചെടികള്‍ക്കു വെള്ളമൊഴിക്കാതെ ഉണങ്ങിക്കരിയുകയും കാടും പടര്‍പ്പും പിടിച്ചു. കഴിഞ്ഞ ഒക്റ്റോബറില്‍ പാര്‍ക്കില്‍ തീപിടിത്തമുണ്ടായി. ചെടികളും പുല്‍ത്തകിടികളും നശിച്ചു. പാര്‍ക്കില്‍ ഹോട്ടല്‍ സംവിധാനമുള്ള ഒരുകെട്ടിടവും ഒരു ടോയ്ലെറ്റ് സംവിധാനവും ഉണ്ടായിരുന്നു. ഇതു രണ്ടും ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. പാര്‍ക്കില്‍ സ്ഥാപിച്ച ലൈറ്റുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല.

നാട്ടുകാരും റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളും ടൂറിസം മന്ത്രിക്കു രേഖാമൂലം പരാതിയും പാര്‍ക്കിന്‍റെ മുഖഛായ തന്നെ മാറ്റിയെടുക്കുന്നതിനു വേണ്ടിയുള്ള നിര്‍ദേശവും പദ്ധതികളും നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.

കോടികള്‍ ചെലവാക്കി പുതിയ ടൂറിസം വില്ലെജുകള്‍ നടപ്പാക്കുമ്പോഴും ശംഖുംമുഖം ബീച്ചിനെ അവഗണിക്കുന്നതു നിര്‍ഭാഗ്യകരമാണെന്നു നാട്ടുകാര്‍.
Rate This News :
Latest News