കസ്റ്റംസ് പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ്
Published : Wednesday,
February 01,
2012
കൊച്ചി
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ കസ്റ്റംസ് പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്നു. ഡെപ്യൂട്ടേഷനിലൂടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയമിച്ചാണു സ്ക്വാഡ് രൂപീകരിക്കുന്നത്.
പരിശോധന സംബന്ധിച്ചു കസ്റ്റംസും അധികൃതരും തമ്മില്‍ ടെര്‍മിനലില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണു തീരുമാനം.
ടെര്‍മിനല്‍ വഴിയുള്ള അനധികൃത കയറ്റുമതികള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കസ്റ്റംസിന്‍റെ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്നത്.
രണ്ടാഴ്ചയ്ക്കകം ഡെപ്യൂട്ടേഷനില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും പുലോഗ് ചാറ്റര്‍ജി കസ്റ്റംസിനു നിര്‍ദേശം നല്‍കി. ടെര്‍മിനലിലെ ആദ്യ കണ്ടെയ്നര്‍ ഫ്രയെ്റ്റ് സ്റ്റേഷന്‍ മാര്‍ച്ച് ഒന്നിനകം പ്രവര്‍ത്തനസജ്ജമാകാനും പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു.
കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണു സ്ക്വാഡ് രൂപീകരിക്കുന്നത്. കണ്ടെയ്നര്‍ ടെര്‍മിനലിലൂടെ കോടികളുടെ കളളക്കടത്താണു നടക്കുന്നതെന്ന വിവരം പുറത്തു വന്നതോടുകൂടിയായാണു പരിശാധന കര്‍ശനമാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചത്.
എന്നാല്‍ സെസ് നിയമത്തിന്‍റെ പേരുപറഞ്ഞു തുറമുത്തിന്‍റെ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് സെസ് മേഖലയില്‍ കസ്റ്റംസിനു പ്രവേശനം നല്‍കിയില്ല.
രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ പ്രത്യേക സാമ്പത്തിക മേഖലയായ വല്ലാര്‍പാടത്ത് കസ്റ്റംസിനു പരിശോധന നടത്തുവാന്‍ അധികാരമുണ്ടെന്നു ചൂണ്ടിക്കാട്ടി കസ്റ്റം സ് ഉറച്ചുനില്‍ക്കുകയായിരുന്നു.
ടെര്‍മിനലില്‍ കണ്ടെയ്നര്‍ പരിശോധനയ്ക്കു കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കസ്റ്റംസ് ഡിപി വേള്‍ഡിനു കത്ത് നല്‍കിയെങ്കിലും തള്ളിയിരുന്നു.
സെസ് നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഡെവലപ്മെന്‍റ് കമ്മിഷണറുടെ പൂര്‍ണ നിയന്ത്രണത്തിലാണു ടെര്‍മനില്‍ എന്നു ഡിപി വേള്‍ഡിന്‍റെ വാദം. എന്നാല്‍ രാജ്യസുരക്ഷാ ഭീക്ഷണിയുള്ളതിനാല്‍ ടെര്‍മിനലില്‍ കസ്റ്റംസ് അധികൃതര്‍ക്കു പരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു.
ഇതോടെ തര്‍ക്കം രൂക്ഷമാവുകയും ടെര്‍മിനലിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്തു. വല്ലാര്‍പാടത്തെ ഈ തര്‍ക്കം കാരണം പല പ്രമുഖ ഷിപ്പിങ് കമ്പനികളും ഹോങ്കോങ്, കൊളംബോ തുടങ്ങിയ തുറമുഖങ്ങളെ ആശ്രിയിച്ചു.
ഇത് പ്രതിസിന്ധി കൂടുതല്‍ രൂക്ഷമാക്കുകയും വല്ലാര്‍പാടം ചരക്കു നീക്കത്തിന് അനുയോജ്യമല്ലെന്ന പഴി പോലും അന്താരാഷ്ട്ര തലത്തില്‍ കേള്‍ക്കേണ്ടി വരികയും ചെയ്തു. ഇക്കാര്യം മുഖവിലയ്ക്കെടുത്താണു പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ഇടപെടല്‍.
ടെര്‍മിനലിലെ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍കൂടുതല്‍ സുതാര്യമാക്കാനാണ് അധികൃതരുടെ തീരുമാനം.
Close...
Maximum Character Allowed -
4000