Wednesday, May 23, 2012   11:05 PM IST
Vaartha BlogRSS
Loading
ESIC ക്ലര്‍ക്ക്, എംടിഎസ്
Published : Wednesday, February 01, 2012
|
  
Text Size
എംപ്ലോയ്സ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍റെ (ഇഎസ്ഐസി) മഹരാഷ്ട്ര റീജ്യനല്‍ ഓഫിസിനു കീഴില്‍ അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷിക്കാം. ആകെ 295 ഒഴിവുകളുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. ഫെബ്രുവരി എട്ടു വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ചുവടെ:

1. അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (യുഡിസി)

യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കംപ്യൂട്ടര്‍ (ഓഫിസ് സ്യൂട്ട്സ്, ഡാറ്റാ ബേസിസ്) പരിജ്ഞാനം

ഒഴിവ്: 147. (എസ്സി- 14, എസ്ടി- 13, ഒബിസി- 39, ജനറല്‍- 81. വിമുക്തഭടന്‍മാര്‍ക്ക് 15 ഒഴിവ് സംവരണം. കേള്‍വി വൈകല്യമുള്ളവര്‍ക്ക് ഒന്നും കാഴ്ച വൈകല്യമുള്ളവര്‍ക്കു നാലും ചലന വൈകല്യമുള്ളവര്‍ക്കു രണ്ടും ഒഴിവുകള്‍ സംവരണം ചെയ്തിരിക്കുന്നു ).

ശമ്പളനിരക്ക്: 5200-20200. ഗ്രെയ്ഡ് പേ 2400. പ്രായം: 18-27 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും ഒബിസിക്കും വികലാംഗര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും ചട്ടപ്രകാരമുള്ള ഇളവ്.

2. മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (എംടിഎസ്)

യോഗ്യത: മെട്രിക്കുലേഷന്‍ ജയം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

ഒഴിവ്: 148. (എസ്സി- 09, എസ്ടി- 20, ഒബിസി- 80, ജനറല്‍- 39. വിമുക്തഭടന്‍മാര്‍ക്ക് 15 ഒഴിവ് സംവരണം. കേള്‍വി, കാഴ്ച വൈകല്യമുള്ളവര്‍ക്കു രണ്ട് ഒഴിവുവീതവും ചലന വൈകല്യമുള്ളവര്‍ക്ക് ഒരൊഴിവും സംവരണം ചെയ്തിരിക്കുന്നു). ശമ്പളനിരക്ക്: 5200-20200. ഗ്രെയ്ഡ് പേ 1800. പ്രായം: 18-25 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും ഒബിസിക്കും വികലാംഗര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും ചട്ടപ്രകാരമുള്ള ഇളവ്.
അപേക്ഷാഫീസ്

1. യുഡിസി- 225.

2. എംടിഎസ്- 125.
ESIC Saving Account Number II എന്ന പേരില്‍ ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കില്‍ നിന്നെടുത്ത മുംബൈയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും ഡിപ്പാര്‍ട്ട്മെന്‍റ് അപേക്ഷകര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷാഫീസില്ല. ഫീസ് അടക്കേണ്ടതു സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ളതു മനസിലാക്കുക.

അപേക്ഷ

ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഇഎസ്ഐസിയുടെ  www.esicmaharashtra.gov.in  എന്ന വെബ്സൈറ്റിലൂടെ അപേക്ഷ അയയ്ക്കാം. വെബ്സൈറ്റിലെ നിര്‍ദേശങ്ങള്‍ മനസിലാക്കി അപേക്ഷ സമര്‍പ്പിക്കുക.

തെരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം കോര്‍പ്പറേഷന്‍റ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.
Rate This News :
Latest News