Wednesday, May 23, 2012   11:07 PM IST
Vaartha BlogRSS
Loading
ഓഹരി വിപണി തിളങ്ങി
Published : Thursday, February 02, 2012
|
  
Text Size
മുംബൈ

ജനുവരിയില്‍ ഇന്ത്യന്‍ ഓഹരി, കടപ്പത്ര വിപണിയില്‍ വിദേശ നിക്ഷേപകരുടെ അറ്റ നിക്ഷേപം 26,000 കോടി രൂപ. കഴിഞ്ഞ 16 മാസത്തെ ഉയര്‍ന്ന നിക്ഷേപം ലഭിച്ചതും 2012ലെ ആദ്യ മാസം തന്നെ. മുന്‍പു ഭീഷണി ഉയര്‍ത്തിയിരുന്ന നാണയപ്പെരുപ്പം കുറഞ്ഞതാണു നിക്ഷേപകരെ ഇന്ത്യന്‍ വിപണിയിലേക്ക് ആകര്‍ഷിക്കുന്നത്.

കഴിഞ്ഞ മാസം നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത് 76,548 കോടിയുടെ ഓഹരികളും കടപ്പത്രങ്ങളും. വിറ്റത് 50,219 കോടിയുടേത്. അറ്റ നിക്ഷേപം 26,329 കോടി.ഡോളറിനെതിരേ രൂപ കരുത്താര്‍ജിക്കുന്നതും മൊത്തവില സൂചികയുടെ ഡൗ ണ്‍ ട്രെന്‍ഡും നിക്ഷേപകരെ ഓഹരി വാങ്ങാന്‍ പ്രേരിപ്പിച്ചു. യുഎസ്, യൂറോപ്യന്‍ മേഖലകളിലെ അസ്ഥിരത മുന്‍നിര്‍ത്തി വികസ്വര രാജ്യങ്ങളില്‍ പണം സൂക്ഷിക്കാനുള്ള ത്വരയും പണമൊഴുക്കിനു കാരണമായി.
Rate This News :
Latest News