സ്വാതന്ത്ര്യ സമരത്തിന്‍റെ രണ്ടാംഘട്ടം
Published : Thursday,
February 02,
2012
കൊച്ചി
കേന്ദ്ര സര്‍ക്കാറിന്‍റെ മുതലാളിത്ത പ്രീണനത്തിനെതിരേ രാജ്യത്തു രൂപപ്പെട്ടിരിക്കുന്ന തൊഴിലാളി ഐക്യം സ്വാതന്ത്ര്യ സമരത്തിന്‍റെ രണ്ടാം ഘട്ടമാണെന്ന് എഐടിയുസി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത എംപി. 28ലെ ദേശീയ പണിമുടക്കിന്‍റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി പ്രസിഡന്‍റുമായ എം.എം. ലോറന്‍സ് അധ്യക്ഷനായിരുന്നു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റും സംയുക്ത ട്രേഡ് യൂണിയന്‍ സെക്രട്ടറിയുമായ ആര്‍. ചന്ദ്രശേഖരന്‍, ബിഎംഎസ് ദേശീയ പ്രസിഡന്‍റ് അഡ്വ. സി.കെ. സജി നാരായണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. വിജയകുമാര്‍, സിഐടിയു അഖിലേന്ത്യാ പ്രസിഡന്‍റ് എ.കെ. പത്മനാഭന്‍, സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. രവീന്ദ്രനാഥ്, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വീനറുമായ കാനം രാജേന്ദ്രന്‍, ദേശീയ വൈസ് പ്രസിഡന്‍റ് കെ. രാധാകൃഷ്ണന്‍, എച്ച്എംഎസ് ദേശീയ പ്രസിഡന്‍റ് അഡ്വ. തമ്പാന്‍ തോമസ്, ടിയുസിസി അഖിലന്ത്യാ പ്രസിഡന്‍റ് ടി.ആര്‍. ശിവശങ്കര്‍, എസ്ടിയു സംസ്ഥാന പ്രസിഡന്‍റ് എം.പി.എം. സാലി, യുടിയുസി അഖിലേന്ത്യാ സെക്രട്ടറി ഫിലിപ് കെ. തോമസ്, ചാള്‍സ് ജോര്‍ജ് (ടിയുസിഐ), ഉഴവൂര്‍ വിജയന്‍ (എന്‍എല്‍സി), സോണിയ ജോര്‍ജ് (സേവ), ജി.വി. ഭട്ട് (എന്‍എല്‍ഒ), കെ.എം. ഏബ്രഹാം (കെറ്റിയുസി) എന്നിവരും പങ്കെടുത്തു.
Close...
Maximum Character Allowed -
4000