ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ഉടന്‍
Published : Thursday,
February 02,
2012
തിരുവനന്തപുരം
അനധികൃതമായി ബിപിഎല്‍ കാര്‍ഡുകള്‍ സ്വന്തമാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വരുന്നു. 24,000ത്തോളം ഉദ്യോഗസ്ഥര്‍ അനധികൃതമായി കാര്‍ഡ് സ്വന്തമാക്കിയതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.
കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ നല്‍കിയ ആദ്യം നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ എല്ലാവരും തിരിച്ചേല്‍പ്പിച്ചില്ല. തുടര്‍ന്ന് ജനുവരി 31 വരെ സമയം നീട്ടി. ഈ പരിധിയും അവസാനിച്ചതിനെത്തുടര്‍ന്നാണ് നടപടിയെടുക്കുന്നത്.
അനധികൃതമായി സ്വന്തമാക്കിയ 1942 റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയിരുന്നു. റദ്ദാക്കപ്പെട്ട കാര്‍ഡുടമകള്‍ക്ക് ഇപ്പോഴത്തെ മേല്‍വിലാസത്തില്‍ എപിഎല്‍ കാര്‍ഡും ലഭിക്കില്ല. ഇതുവരെ എത്ര ഉദ്യോഗസ്ഥര്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചുവെന്നുള്ള കണക്കുകള്‍ അടുത്ത ആഴ്ചയോടെ ഭക്ഷ്യവകുപ്പിനു ലഭ്യമാകും.
Close...
Maximum Character Allowed -
4000