ഇന്നു രണ്ടു നാടകങ്ങള്‍
Published : Thursday,
February 02,
2012
തൃശൂര്‍
നാടകോത്സവം രണ്ടാം ദിവസത്തിലേക്കു കടക്കുമ്പോള്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ഗോള്‍ഡന്‍ ഡ്രാഗണും മുംബൈയില്‍ നിന്നുള്ള ദി ഇന്‍റര്‍വ്യൂ നാടകവേദിയില്‍ അരങ്ങേറും. റാമിന്‍ ഗ്രേ സംവിധാനം ചെയ്ത ഗോള്‍ഡന്‍ ഡ്രാഗണില്‍ അന്തര്‍ദേശിയ തലത്തിലുള്ള കുടിയേറ്റത്തിന്‍റെ സാമൂഹ്യ സാഹചര്യങ്ങളെ വിശകലനം ചെയ്യുന്നു.
അഞ്ചുപേര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഏഷ്യയില്‍ നിന്നുള്ള പാചകക്കാര്‍, ചുവന്ന വസ്ത്രം ധരിച്ച സ്ത്രീ, എയര്‍ ഹോസ്റ്റസുമാര്‍, കട നടത്തുന്ന ഒരാള്‍ തുടങ്ങിയ ഒട്ടേറെ പേരുടെ ജീവിതങ്ങള്‍ കടന്നുപോകുന്നു. ജര്‍മന്‍ നാടക രചിതാവായ റൊളാങ് ഷിമെന്‍ഫെഗ്ഗിന്‍റെയാണ് നാടകം. യു കെയിലെ ആക്റ്റേഴ്സ് ടൂറിങ് കമ്പനിയാണു നാടകം അരങ്ങിലെത്തിക്കുന്നത്.
രണ്ടാം വേദിയില്‍ നടക്കുന്ന ദി ഇന്‍റര്‍വ്യു എന്ന നാടകം സംവിധാനം ചെയ്തിരിക്കുന്നത് മഹീന്ദ്ര തിയെറ്റര്‍ എക്സലന്‍സ് അവാര്‍ഡ് ജേതാവായ ആകര്‍ഷ് ഖുരാന. പ്രധാനപ്പെട്ട ഒരു ജോലിക്കു വേണ്ടി അഭിമുഖത്തിനു ക്ഷണിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥയാണു നാടകത്തിന്‍റെ ഇതിവൃത്തം. മുംബൈയിലെ അക്വാരിയസ് പ്രൊഡക്ഷന്‍ അവതരിപ്പിക്കുന്ന ഈ നാടകത്തിന്‍റെ രചന നിര്‍വഹിക്കുന്നത് മുംബൈ തിയെറ്റര്‍ രംഗത്തെ ശ്രദ്ധിക്കപ്പെട്ട നടനായ സിദ്ധാര്‍ത്ഥ് കുമാര്‍.
നാടകത്തിനുശേഷം മുല്ലനേഴി വേദിയില്‍ കൃഷ്ണനാട്ടം നടക്കും. ഇന്നു രാവിലെ ഒമ്പതിനു റീജ്യനല്‍ തിയെറ്റര്‍ മോഹന്‍ രാഘവന്‍ വേദിയില്‍ മുഖാഭിമുഖം പരിപാടി നടക്കും. ഉച്ചയ്ക്കു 11നു നാട്യഗ്രഹത്തില്‍ സെമിനാറും വൈകിട്ടു 3.30നു സംഗീത പരിപാടിയും നാടകത്തിനു മുന്നോടിയായി നടക്കും.
Close...
Maximum Character Allowed -
4000