Wednesday, May 23, 2012   11:11 PM IST
Vaartha BlogRSS
Loading
നാടകോത്സവത്തിന് അരങ്ങുണര്‍ന്നു
Published : Thursday, February 02, 2012
|
  
Text Size
തൃശൂര്‍

മനുഷ്യവ്യാപാരത്തെ പ്രേക്ഷകമനസുകളിലേക്കു പകരുന്ന നാലാം അന്താരാഷ്ട്ര നാടകോത്സവത്തിനു തിരശീലയുയര്‍ന്നു. ഇന്നലെ വൈകിട്ടു കേരള സംഗീത നാടക അക്കാഡമിയില്‍ ഭരത് മുരളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.വി. ദേവന്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, പാറശാല ബി. പൊന്നമ്മാള്‍, തൃപ്പേക്കുളം അച്യുതമാരാര്‍ എന്നിവര്‍ ചേര്‍ന്നു നാലു ചിരാതില്‍ തിരി തെളിച്ചതോടെയാണു മറ്റൊരു ഉത്സവത്തിന്‍റെ എട്ടു ദിനരാത്രങ്ങള്‍ക്കു തുടക്കമായത്.

കല്‍പ്പാത്തി ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ ഒമ്പതുപേര്‍ ചേര്‍ന്നു തുടങ്ങിയ തായമ്പക ഉദ്ഘാടനത്തിനു മുന്‍പുള്ള കേളികൊട്ടായി. ഗായത്രി അവതരിപ്പിച്ച സ്വാഗത ഗാനത്തിനുശേഷം കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി പി.വി. കൃഷ്ണന്‍ നായര്‍ സ്വാഗതം ആശംസിച്ചു. ഉദ്ഘാടനത്തിനു ശേഷം രാജസ്ഥാനിലെ രൂപായന്‍ സംസ്ഥാന്‍ അംഗങ്ങള്‍ അവതരിപ്പിച്ച മംഗനിയാര്‍ സംഗീതം ഉദ്ഘാടനത്തിനു മാറ്റുകൂട്ടി. തുടര്‍ന്നു നാടകോത്സവത്തിലെ ആദ്യ നാടകം കാവാലം നാരായണപ്പണിക്കര്‍ സംവിധാനം ചെയ്ത മാളവീകാഗ്നിമിത്രം അരങ്ങേറി.
Rate This News :
Latest News