Wednesday, May 23, 2012   11:13 PM IST
Vaartha BlogRSS
Loading
റോഡ് തകര്‍ന്നിട്ടു നടപടിയില്ല
Published : Thursday, February 02, 2012
|
  
Text Size
കൊണ്ടോട്ടി

കുഴിമണ്ണ പഞ്ചായത്തിലെ കിഴിശേരിക്കടുത്ത ടീച്ചര്‍പടി-മുതുവല്ലൂര്‍ റോഡ് തകര്‍ന്നിട്ടും പരിഹാരം കാണാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ മഴക്കാലത്താണ് ടീച്ചര്‍പടി-മുതുവല്ലൂര്‍ റോഡിലെ പ്രധാന വളവില്‍ കരിങ്കല്‍ കെട്ടടക്കം തകര്‍ന്ന് റോഡിന്‍റെ പകുതിഭാഗം തോട്ടിലേക്ക് ഇടിഞ്ഞുവീണത്. തോടിന്‍റെ ഓവുപാലം കഴിയുന്ന ഭാഗത്താണ് അഞ്ചുമീറ്ററോളം താഴ്ചയിലേക്ക് റോഡും കരിങ്കല്‍ കെട്ടും മറിഞ്ഞത്. ഇതോടെ ഇതു വഴിയുള്ള യാത്ര ദുര്‍ഘട മായി.

ജീപ്പ്, ഓട്ടൊറിക്ഷ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ മാത്രമാണിപ്പോള്‍ ഇതുവഴി കടന്നുപോകുന്നത്.

നേരത്തെ ഈ ഭാഗത്തേക്ക് ഉണ്ടായിരുന്ന ഏക മിനി ബസ് സര്‍വിസും റോഡ് തകര്‍ന്നതോടെ നിര്‍ത്തിവച്ചു. കിഴിശേരിയില്‍ നിന്ന് ടീച്ചര്‍പടി വഴി മുതുവല്ലൂര്‍ ഭാഗത്തേക്കുള്ള ഏക എളുപ്പമാര്‍ഗമാണിത്. റോഡ് തകര്‍ച്ച അറിയാതെ എത്തുന്ന പല വാഹനങ്ങളും ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവാണ്. അപകട സൂചനാ ബോര്‍ഡുകള്‍ ഒന്നും തന്നെ ഇവിടെ സ്ഥാപിച്ചിട്ടില്ല.

റോഡിന്‍റെ തകര്‍ച്ച സംബന്ധിച്ചു സ്ഥലം എംഎല്‍എ പി.കെ. ബഷീര്‍ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു നടപടി ഉടനുണ്ടാകുമെന്നറിയിച്ചു. എന്നാല്‍ ആറുമാസമായിട്ടും റോഡ് പുനരുദ്ധാരണ പ്രവൃത്തി നടന്നിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും ജനങ്ങള്‍ ഇതുസംബന്ധിച്ചു പരാതി നല്‍കിയിരുന്നു.

തോടിന്‍റെ ഭിത്തി തകര്‍ന്നപ്പോള്‍ റോഡിന്‍റെ പകുതിയിലേറെ ഭാഗം ഇടിഞ്ഞു താഴ്ന്നതാണു നിലവില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതുവഴി ചെറിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നതു കൊണ്ടു റോഡിന്‍റെ അവശേഷിച്ച ഭാഗങ്ങളും തകര്‍ച്ചയിലാണ്.
Rate This News :
Latest News