Wednesday, May 23, 2012   11:14 PM IST
Vaartha BlogRSS
Loading
വൈകല്യങ്ങള്‍ മാറിനിന്ന രണ്ടാംദിനം
Published : Thursday, February 02, 2012
|
  
Text Size
മഞ്ചേരി

വൈകല്യങ്ങള്‍ ഇച്ഛാശക്തിക്കു മുന്നില്‍ മാറി നിന്നപ്പോള്‍ 14ാമതു സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിന്‍റെ രണ്ടാം ദിവസവും കലാ സമ്പുഷ്ടം. വിഐ വിഭാഗം നാടോടി നൃത്തം, ലളിതഗാനം, മിമിക്രി, സംഘഗാനം, ഉപകരണ സംഗീതം, കഥാപ്രസംഗം, എച്ച്ഐ വിഭാഗം നാടോടിനൃത്തം, സംഘനൃത്തം, എച്ച്ഐ വിഭാഗം ചിത്രീകരണം, തിരുവാതിരക്കളി, ബാന്‍ഡ് ഡിസ്പ്ലേ, തുടങ്ങിയ മത്സരങ്ങളാണ് ഇന്നലെ നടന്നത്.

പ്രധാന വേദിയായ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നാടോടിനൃത്തം, സംഘനൃത്തം എന്നിവ നടന്നു. ടൗണ്‍ഹാളില്‍ നടന്ന എച്ച്ഐ വിഭാഗം ചിത്രീകരണമായിരുന്നു ആസ്വാദകരെ ഏറെ ആകര്‍ഷിച്ചത്.

ആദ്യ ദിനത്തെ അപേക്ഷിച്ചു കാണികളും ഇന്നലെ ഏറെയായിരുന്നു.

1600 മത്സരാര്‍ഥികള്‍ ഇന്നലെ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. എല്ലാ ജില്ലകളില്‍ നിന്നും മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നു. പ്രധാന വേദിയില്‍ ഇന്നു വൈകിട്ട് അഞ്ചു മണിക്കാണ് സമാപന സമ്മേളനം. വിഐ വിഭാഗം മാപ്പിളപാട്ട്, മോണോആക്റ്റ്, എച്ച്ഐ വിഭാഗം ഒപ്പന, ദേശീയഗാനം, ശാസ്ത്രീയ സംഗീതം, പദ്യപാരായണം തുടങ്ങിയ മത്സരങ്ങള്‍ ഇന്നു നടക്കും.
Rate This News :
Latest News