പൊലീസ് സംരക്ഷണം നല്‍കില്ല
Published : Thursday,
February 02,
2012
തിരുവനന്തപുരം
അരുണ്‍ പി. സുധാകര്‍
വിളപ്പില്‍ശാലയിലേക്കു മാലിന്യം കൊണ്ടു പോകുന്ന നഗരസഭയുടെ ലോറികള്‍ക്കു സര്‍ക്കാര്‍ പൊലീസ് സംരക്ഷണം നല്‍കില്ലെന്നു സൂചന. ഇതു സംബന്ധിച്ചു യുഡിഎഫ് രാഷ്ട്രീയ തീരുമാനം എടുത്തതായി അറിയുന്നു.
ചവര്‍ ലോറി തടയാന്‍ ആത്മഹത്യാ സ്ക്വാഡിനെ ഉള്‍പ്പെടെ സമരസമിതി നിയോഗിച്ചതായി രഹസ്യവിവരം സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബലപ്രയോഗത്തിലൂടെ മാലിന്യ വാഹനങ്ങള്‍ തടയാനിടയില്ല. പിറവം ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തു വിളപ്പില്‍ശാലയില്‍ എന്തെങ്കിലും അക്രമം ഉണ്ടായാല്‍ ഇടതുപക്ഷം മുതലെടുക്കുമെന്ന ഭയവും സര്‍ക്കാരിനുണ്ട്. സമരസമിതിക്കു ചില സംഘടനകളുടെ പിന്തുണയുണ്ടെന്നു യുഡിഎഫ് നേതാക്കള്‍ക്കു സൂചന ലഭിച്ചിട്ടുണ്ട്.
പ്ലാന്‍റ് തുറന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വിളപ്പില്‍ശാലക്കാര്‍ക്കാണു കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ പോകുന്നതെന്നു വിദഗ്ധര്‍ പറയുന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെ ഒരു ടണ്ണോളം മാലിന്യമാണ് അവിടെ സംസ്കരിക്കാനുള്ളത്. ഇതു സംസ്കരിച്ചില്ലെങ്കില്‍ മണ്ണും വെള്ളവും ജലസ്രോതസുകളും മലിനമാകുമെന്നും അവര്‍. എന്നാല്‍ വിളപ്പില്‍ശാലക്കാര്‍ക്ക് പ്ലാന്‍റ് പൂട്ടാന്‍ പൂര്‍ണ താത്പര്യമില്ലെന്നറിയുന്നു. പ്രദേശത്തേക്കു നല്ല പാക്കെജ് കിട്ടാന്‍ നടത്തുന്ന സമ്മര്‍ദ തന്ത്രമാണിതെന്നും ചില കൗണ്‍സിലര്‍മാര്‍ പറയുന്നു. പ്ലാന്‍റ് പൂട്ടിയ പഞ്ചായത്ത് അധികൃതര്‍ ജീവനക്കാരെ കടത്തിവിടുന്നതും സാധനസാമിഗ്രികള്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്നതും അതുകൊണ്ടാണെന്നും അവര്‍.
വിളപ്പില്‍ശാലയ്ക്കു ബദലായുള്ള ഉറവിടത്തില്‍ മാലിന്യ സംസ്കരണ പദ്ധതിയുടെ നടപടിക്രമങ്ങള്‍ കോര്‍പ്പറേഷന്‍ ഇതുവരെ ശക്തമാക്കിയിട്ടില്ല. മേയര്‍ കെ. ചന്ദ്രികയുടെ വാര്‍ഡിലെ 20 വീട്ടുകളില്‍ ബയോഗ്യാസ് പ്ലാന്‍റ് വച്ചിട്ടുണ്ട്. പല വാര്‍ഡുകളിലും അപേക്ഷാ ഫോം പോലും ഉപയോക്താക്കളില്‍ നിന്നു തിരികെ വാങ്ങിയിട്ടില്ല. ചിലയിടത്തു വാര്‍ഡ് കമ്മിറ്റികള്‍ കൂടി ഉപയോക്താക്കളുടെ ലിസ്റ്റ് തയാറാക്കിയിട്ടില്ല.
Close...
Maximum Character Allowed -
4000