Wednesday, May 23, 2012   11:19 PM IST
Vaartha BlogRSS
Loading
പരാതികള്‍ തീര്‍ക്കാന്‍ യോഗങ്ങള്‍
Published : Thursday, February 02, 2012
|
  
Text Size
കൊച്ചി

ആലുവ ഭാഗത്തെ മെട്രൊ റെയ്ല്‍ അലൈന്‍മെന്‍റ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ബദല്‍ നിര്‍ദേശം പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി മെട്രൊ റെയ്ല്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മെട്രൊ നിര്‍മാണത്തിനു താത്ക്കാലിക യാര്‍ഡിനായി കണ്ടെത്തിയിരുന്ന കളമശേരിയിലെ ഡമ്പിങ് ഗ്രൗണ്ട് വിട്ടുനല്‍കാനാവില്ലെന്നു നഗരസഭ അറിയിച്ച സാഹചര്യത്തില്‍ പകരം സ്ഥലം കണ്ടെത്തും.

വൈറ്റില - പേട്ട റോഡിന്‍റെ വീതി സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനുള്ള യോഗവും ഉടന്‍ ചേരും. ബെന്നി ബെഹനാന്‍ എംഎല്‍എയുടേയും ജില്ലാ കലക്റ്റര്‍ പി.ഐ. ഷെയ്ക്ക് പരീതിന്‍റേയും സാന്നിധ്യത്തിലായിരിക്കുമിത്. റോഡിന് 30 മീറ്റര്‍ വീതിയാണ് രൂപരേഖയിലുള്ളത്. എന്നാല്‍ 26 മീറ്ററായി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

ബാനര്‍ജി റോഡില്‍ ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വിലയെപ്പറ്റി ഉടമകളുമായി ശനിയാഴ്ച വൈകിട്ട് അഞ്ചിനും ജോസ് ജംക്ഷന്‍ മുതല്‍ സൗത്ത് റെയ്ല്‍വേ സ്റ്റേഷന്‍ വരെയുള്ള ഭാഗത്തെ സ്ഥല ഉടമകളുമായി വൈകിട്ട് ആറിനും സമിതി ചര്‍ച്ച നടത്തും. ജോസ് ജംക്ഷന്‍ മുതല്‍ സൗത്ത് സ്റ്റേഷന്‍ വരെയുള്ള റോഡിന്‍റെ വീതി 18.50 മീറ്ററും ബാനര്‍ജി റോഡില്‍ നോര്‍ത്ത് മുതല്‍ കച്ചേരിപ്പടി വരെ വീതി 17 മീറ്ററുമാക്കുകയാണു സ്ഥലമെടുപ്പിന്‍റെ ലക്ഷ്യം.
Rate This News :
Latest News