Wednesday, May 23, 2012   11:21 PM IST
Vaartha BlogRSS
Loading
സസ്പെന്‍ഷന്‍ 10 ദിവസം
Published : Thursday, February 02, 2012
|
  
Text Size
ചെന്നൈ

തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയോട് നിയമസഭയില്‍ മോശമായി പെരുമാറിയ കുറ്റത്തിന് ഡിഎംഡികെ നേതാവ് വിജയകാന്തിനു 10 ദിവസം സസ്പെന്‍ഷന്‍. നിയമസഭ പ്രിവിലെജ് കമ്മിറ്റിയാണു സസ്പെന്‍ഷനു ശുപാര്‍ശ ചെയ്തത്. പ്രിവിലെജ് കമ്മിറ്റി ചെയര്‍മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ധനപാലാണു റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ടു സ്പീക്കര്‍ ഡി. ജയകുമാര്‍ ഇന്നലെ വിജയകാന്തിനെ സഭയില്‍ നിന്നു പുറത്താക്കിയിരുന്നു. തുടര്‍നടപടികള്‍ക്കായി നിയമസഭ പ്രിവിലെജ് കമ്മിറ്റിയെ ചുമതപ്പെടുത്തുകയും ചെയ്തു. സ്പീക്കറാണു സസ്പെന്‍ഷന്‍ തീരുമാനം നിയമസഭയെ അറിയിച്ചത്. ഫെബ്രുവരി നാലിന് ഇപ്പോഴത്തെ നിയമസഭ സമ്മേളനം അവസാനിക്കും. അതിനാല്‍ പത്തു ദിവസത്തെ സസ്പെന്‍ഷന്‍ അവസാനിക്കാന്‍ അടുത്ത സമ്മേളനം വരെ വിജയകാന്തിനു കാത്തിരിക്കേണ്ടി വരും. സസ്പെന്‍ഷന്‍ കാലത്ത് എംഎല്‍എയുടെ ശമ്പളം മറ്റ് അലവന്‍സുകള്‍ എന്നിവ വിജയകാന്തിനു ലഭിക്കില്ല. മറ്റു ഡിഎംഡികെ അംഗങ്ങള്‍ക്കെതിരേ നടപടികളില്ല. തീരുമാനം പ്രഖ്യാപിച്ചതിനെ തുടര്‍ന്നു ഉപ നേതാവ് എസ്. രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ ഡിഎംഡികെ അംഗങ്ങള്‍ വാക്കൗട്ട് നടത്തി. ഇടതു പാര്‍ട്ടി അംഗങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നു.
Rate This News :
Latest News