Wednesday, May 23, 2012   11:21 PM IST
Vaartha BlogRSS
Loading
എന്‍സിസി ക്വോട്ട
Published : Thursday, February 02, 2012
|
  
Text Size
പ്രൊഫഷണല്‍ കോളെജുകളില്‍ മികച്ച എന്‍സിസി കേഡറ്റുകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ 2012 വര്‍ഷത്തെ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.

പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കു സമര്‍പ്പിക്കുന്ന അപേക്ഷയുടെ പകര്‍പ്പും എന്‍സിസി സര്‍ട്ടിഫിക്കെറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അതത് എന്‍സിസി യൂണിറ്റുകളില്‍ മാര്‍ച്ച് ഒന്‍പതു വരെ അപേക്ഷ സ്വീകരിക്കും. എന്‍സിസി ഡയറക്റ്ററേറ്റില്‍ നേരിട്ടു ലഭിക്കുന്ന അപേക്ഷ സ്വീകരിക്കില്ല. പുതിയ നിബന്ധനപ്രകാരം ഏറ്റവും കുറഞ്ഞത് 75 മാര്‍ക്ക് എന്‍സിസി പരിശീലനങ്ങള്‍ക്കു ലഭിക്കുന്ന സര്‍ട്ടിഫിക്കെറ്റുകള്‍ മാത്രമേ പരിഗണിക്കൂ. പരമാവധി ലഭിക്കുന്ന മാര്‍ക്ക് 500. എന്‍സിസി ക്വോട്ട വഴി പ്രവേശനം ലഭിക്കുവാന്‍ ആഗ്രഹിക്കുന്ന കേഡറ്റുകള്‍ വിവരങ്ങള്‍ അപേക്ഷാഫോമില്‍ നിര്‍ദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള എന്‍സിസി ഓഫിസുമായി ബന്ധപ്പെടുക.

വെബ്സൈറ്റ്: www.keralancc.org
Rate This News :
Latest News