Wednesday, May 23, 2012   11:22 PM IST
Vaartha BlogRSS
Loading
പേരിനു പിന്നില്‍...
Published : Friday, February 03, 2012
|
  
Text Size
ചേറ് ഉള്ള പ്രദേശം ചേര്‍ത്തല.

അറബ് - പേര്‍ഷ്യന്‍ നാടുകളുമായി നിലനിന്നിരുന്ന കച്ചവടത്താല്‍ പൊന്‍ നാണയങ്ങള്‍ വന്നു ചേര്‍ന്ന സ്ഥലം പൊന്നാനി.

കലം ( കപ്പല്‍) അടുക്കുന്ന സ്ഥലം കലൂര്‍.

മാര്‍ത്താണ്ഡവര്‍മയുടെ കാലത്തു എട്ടു വീട്ടില്‍പ്പിള്ളമാരും മറ്റും വട്ടം കൂടിയിരുന്നു ചര്‍ച്ച ചെയ്തിരുന്ന സ്ഥലം, കാര്യവട്ടം....

ഇങ്ങനെ കേരളത്തിലെ സ്ഥലനാമങ്ങളുടെ ജനനത്തിനു പിന്നില്‍ ഒരുപാടു കൗതുകങ്ങളുണ്ട്. ചിലപ്പോള്‍ പൂര്‍വസാന്നിധ്യത്തിന്‍റ സ്വാധീനത്താല്‍ സൃഷ്ടിക്കപ്പെടുന്ന പേരുകള്‍ പിന്നീടു പരിഷ്കാരത്തോടെ പ്രാബല്യത്തില്‍ വരുന്നു. കേരളത്തിലെ സ്ഥലനാമങ്ങളുടെ പിറവിക്കു പിന്നിലെ കൗതുകവും കാര്യവും അന്വേഷിച്ചു പോകുന്നു ഒരു ബ്ലോഗ്, ഹരിതമലയാളം ബ്ലോഗ്സ്പോട്ട്. ഇന്‍. എല്ലാ നാടിന്‍റേയും പേരിനു പിന്നിലൊരു ചരിത്രമുണ്ടാകും. അത്തരം ചരിത്രകാരണങ്ങളിലേക്കു വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു ഹരിതമലയാളം. കേരളത്തിലെ ഓരോ ജില്ലയിലേയും ചെറിയ ചെറിയ സ്ഥലങ്ങള്‍ വരെ ഇത്തരത്തില്‍ വിവരിച്ചിരിക്കുന്നു. ഒരു പക്ഷേ, ആധികാരികമാകണമെന്നില്ല. എങ്കിലും സ്ഥലനാമങ്ങളുടെ പിറവിക്കു പിന്നില്‍ കൗതുകത്തിന്‍റെ ഒരംശം ഒളിഞ്ഞിരിക്കുന്നു. ചൈനക്കാരുടെ കടയുണ്ടായിരുന്ന സ്ഥലമാണു ചിന്നക്കട ആയതെന്ന് എത്ര പേര്‍ക്കറിയാം. പട്ടാണികള്‍ താമസിച്ചിരുന്ന കാടാണു പട്ടാണിക്കാടും, പിന്നീടു പട്ടണക്കാടും ആയതെന്നു തിരിച്ചറിഞ്ഞവര്‍ വളരെ കുറവായിരിക്കും. ഇന്‍റനെറ്റ് വായനയുടെ കൗതുകങ്ങളില്‍ വ്യത്യസ്തം ഹരിതമലയാളം ബ്ലോഗ്.
Rate This News :
Latest News