ഊസിയുടെ ഞാണിന്‍മേല്‍ക്കളി
Published : Friday,
February 03,
2012
അല്‍പ്പസ്വല്‍പ്പം സാഹസികതയൊക്കെ ഇല്ലെങ്കില്‍ എന്തു ജീവിതം. അതു മാത്രമല്ല ജീവിതമൊരു ഞാണിന്മേല്‍ കളിയാണെന്നും ഊസിക്ക് അറിയാം. അതുകൊണ്ടു തന്നെ ഊസിയുടെ ഒരു ദിവസത്തെ ജീവിതം മിക്കപ്പോഴും ഞാണിന്മേലോ, അല്ലെങ്കില്‍ ആരു കണ്ടാലും ഇപ്പോള്‍ വീഴുമെന്നു തോന്നിക്കുന്ന ഇടങ്ങളിലോ ആയിരിക്കും. എല്ലായിടത്തും ബാലന്‍സ് ചെയ്തു നിന്നു മറ്റുള്ളവരെ അമ്പരപ്പിക്കുന്നതൊരു ശീലമാക്കി മാറ്റിയിരിക്കുന്നു ഊസി. അനുസരണശീലവും അതിലേറെ സാഹസികതയമുള്ള ഒരു നായയാണു ഊസി എന്നറിയുമ്പോള്‍ അത്ഭുതം ഇരട്ടിക്കും. ഊസിയുടെ പ്രകടനങ്ങള്‍ യൂട്യൂബ് സെന്‍സേഷനായിക്കഴിഞ്ഞു. വളരെ നേര്‍ത്തൊരു ചങ്ങലയില്‍ നിന്ന് ഊഞ്ഞാലാടുന്ന ഊസിയുടെ പ്രകടനം ഒരു വഴിയാത്രക്കാരന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ആദ്യദിവസം തന്നെ ഊസിയുടെ പ്രകടനത്തിനു ലഭിച്ചത് എണ്‍പതിനായിരം ഹിറ്റ്. ബ്രിട്ടനിലെ നോര്‍വിച്ചിലെ നിക്ക് ജോണ്‍സണ്‍ എന്നയാളുടെ മൂന്നു വയസുകാരി നായയാണ് ഊസി. ട്രെയ്നറും നിക്ക് തന്നെ. ഒരു ദിവസം അഞ്ചു മണിക്കൂറാണു പരിശീലനം. ചങ്ങലയിലെ ബാലന്‍സിങ്ങില്‍ തീരുന്നില്ല ഊസിയുടെ പ്രകടനം. നിക്കിന്‍റെ ഒപ്പം ബൈക്കില്‍ യാത്ര ചെയ്യും, സ്ട്രീറ്റ് ബോര്‍ഡുകളില്‍ ചാടിക്കയറും, രാവിലെ പത്രമെടുത്തു കൊടുക്കും, നിക്കിന്‍റെ മൊബൈല്‍ ഫോണ്‍ കടിച്ചെടുത്തു നടക്കും. ആദ്യമൊക്കെ ചെറിയ ചെറിയ കാര്യങ്ങളായിരുന്നു ഊസിയെക്കൊണ്ടു ചെയ്യിപ്പിച്ചിരുന്നതെന്നു പറയുന്നു നിക്ക്. പിന്നീട് ഇത്തരത്തിലുള്ള പ്രകടനം ഊസിക്ക് ഹരമായി മാറുകയായിരുന്നു.
ഊസിയുടെ കണ്ണുകളില്‍ നോക്കിയും, കൈ കൊണ്ട് ആംഗ്യം കാണിച്ചുമാണു നിക്ക് ഓരോ പ്രകടനങ്ങളും ചെയ്യിപ്പിക്കുന്നത്. യൂട്യൂബില്‍ ഊസിയുടെ പ്രകടനം ഹിറ്റായതോടെ നിരവധി പേര്‍ ഇതു നേരിട്ടു കാണാന്‍ ഊസിയെത്തേടിയെത്തുന്നു. ഊസിയുടെ ചങ്ങലയിലെ ബാലന്‍സിങ് കാണണോ...അാമ്വശിഴ അരൃീയമശേര ഉീഴ ! എന്നു യൂട്യൂബില്‍ സെര്‍ച്ച് ചെയ്യൂ...
Close...
Maximum Character Allowed -
4000