Wednesday, May 23, 2012   11:27 PM IST
Vaartha BlogRSS
Loading
പുകയില നിയന്ത്രണം
Published : Friday, February 03, 2012
|
  
Text Size
റിയാദ്

സൗദി അറേബ്യയില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. വിദ്യാലയങ്ങള്‍ക്കു സമീപം പ്രവര്‍ത്തിക്കുന്ന ലഘു ഭക്ഷണശാലകളെയും പലചരക്കു കടകളെയും കര്‍ശനമായി നിരീക്ഷിക്കും. വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപമുളള കടകളില്‍ ലഹരി വസ്തുക്കള്‍ വില്‍ക്കരുതെന്നാണു ചട്ടം. ഇതു ലംഘിച്ചു നിരവധിയിടങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി.

സിഗരറ്റ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടുതല്‍ വിദ്യാര്‍ഥികളിലും ചെറുപ്പക്കാരിലുമാണെന്നാണു കണ്ടെത്തല്‍. ക്യാന്‍സര്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ കാരണം ഇതാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
Rate This News :
Latest News