മുന്‍ വിസിയുടെ ഹര്‍ജി തള്ളി
Published : Friday,
February 03,
2012
കൊച്ചി
കേരള സര്‍വകലാശാല അസിസ്റ്റന്‍റ് നിയമനവുമായി ബന്ധപ്പെട്ടു മുന്‍ വൈസ് ചാന്‍സലറും പ്രോവൈസ് ചാന്‍സലറും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നിയമനം റദ്ദാക്കിയ ലോകായുക്ത റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. നിയമനം നടന്ന കാലത്തെ വൈസ് ചാന്‍സലായിരുന്ന രാമചന്ദ്രന്‍ നായര്‍, പ്രോവൈസ് ചാന്‍സലര്‍ ജയപ്രകാശ്, സിന്‍ഡിക്കെറ്റ് അംഗങ്ങളായ അഡ്വ. എ.എ. റഷീദ്, രാജീവ്, ആന്‍ഡ്രൂസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയാണു ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ തള്ളിയത്. ഹര്‍ജിയെ കേരള സര്‍വകലാശാല എതിര്‍ത്തു. ലോകായുക്ത റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ടെന്നും സര്‍വകലാശാല അറിയിച്ചു. ഇതേത്തുടര്‍ന്നാണു ഹൈക്കോടതി നടപടി.
Close...
Maximum Character Allowed -
4000