Wednesday, May 23, 2012   11:32 PM IST
Vaartha BlogRSS
Loading
അറബ് സമിതി രൂപീകരിക്കും
Published : Saturday, February 04, 2012
|
  
Text Size
ദോഹ

ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ധിച്ചു വരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും അറബ് സമിതി രൂപീകരിക്കാന്‍ നിര്‍ദേശം. നായിഫ് അറബ് സര്‍വകലാശാല സംഘടിപ്പിച്ച ത്രിദിന സെമിനാറിലാണു നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നത്. ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച എല്ലാ കരാറുകളും അറബ് രാജ്യങ്ങള്‍ പാലിക്കണം.

പരസ്പരം ഉപദേശങ്ങള്‍ കൈമാറണം. റോഡുകള്‍ തരംതിരിക്കുന്നതിന് ഏകീകൃത സംവിധാനം വേണം. മെച്ചപ്പെട്ട ട്രാഫിക് സംവിധാനം നടപ്പാക്കുന്നതിനു സൗദിയും ഖത്തറും ഏര്‍പ്പെടുത്തിയ മാതൃക മറ്റു രാജ്യങ്ങളും സ്വീകരിക്കണം. ജിയൊഗ്രഫിക്കല്‍ ഇന്‍ഫോര്‍മേഷന്‍ സംവിധാനം, ഇന്‍ഡ്യുവിചല്‍ ട്രാഫിക് സംവിധാനം, അത്യാധുനിക ഇലട്രോണിക് സംവിധാനം എന്നിവ നടപ്പാക്കണമെന്നും സെമിനാറില്‍ നിര്‍ദേശമുയര്‍ന്നു.
Rate This News :
Latest News