ജോണിന്‍റെ വഴികള്‍
Published : Saturday,
February 04,
2012
മോഡലിങ്ങില്‍ നിന്ന് അഭിനയരംഗ ത്തേക്കു വരുമ്പോള്‍ ജോണ്‍ എബ്രഹാമിന് തന്‍റെ വഴികളെക്കുറിച്ചു വ്യക്തമായ ധാരണകളുണ്ടായിരുന്നില്ല. സിനിമയില്‍ എന്തെങ്കിലുമായിത്തീരുമെന്നും വിശ്വസിച്ചില്ല. ഇപ്പോള്‍ ബോളിവുഡിലെ ഹോട്ട് ആന്‍ഡ് ഹാപ്പെനിങ് താരമായി മാറിയപ്പോള്‍, ജോണ്‍ തന്‍റെ വഴികള്‍ വ്യക്തമായി തീരുമാനിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്ന, സമൂഹത്തിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ താത്പര്യപ്പെടുന്ന ജോണിന് വിവാഹപ്പാര്‍ട്ടികളില്‍ ഡാന്‍സ് ചെയ്യുന്നതിനോടു യോജിക്കാനാവുന്നില്ല.
കമേഴ്സ്യല്‍ ഇവെന്‍റുകളില്‍ പോകുന്നതില്‍ കൂടുതല്‍ സോഷ്യല്‍ ഇവെന്‍റുകളില്‍ പങ്കെടുക്കാറുണ്ട്. വിവാഹച്ചടങ്ങുകളില്‍ നൃത്തം ചെയ്യാത്തതിനെക്കുറിച്ചു പലരും ചോദിക്കുന്നു. അതെനിക്ക് ഇഷ്ടമല്ല. ഒരുപാട് പണം സമ്പാദിക്കണമെന്ന ആഗ്രഹവുമില്ല. സ്കൂളുകളില്‍പ്പോയി കുട്ടികളോടു സംസാരിക്കാനാണ് അതിലേറെ ഇഷ്ടം. അതാണ് താത്പര്യവുമെന്ന് ജോണ്‍ പറയുന്നു.
പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഒഫ് അനിമല്‍സു (പെറ്റ)മായി സഹകരിച്ച് പത്തു ലക്ഷം രൂപയാണ് ലീലാവതി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിനായി ജോണ്‍ സംഭാവന ചെയ്തത്. സെലിബ്രിറ്റികള്‍ പറയുന്നതു കേള്‍ക്കാന്‍ സാധാരണക്കാര്‍ക്ക് ഇഷ്ടമാണ്. അതുകൊണ്ടു തന്നെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനു ഗുണവുമുണ്ടാകും. എന്നാല്‍ ഇന്ത്യയിലെ ആളുകള്‍ കൂടുതല്‍ താത്പര്യപ്പെടുന്നത് സിനിമയും ക്രിക്കറ്റുമാണ്. രണ്ടു രംഗത്തേയും താരങ്ങള്‍ പറയുന്നതാണ് ആളുകള്‍ക്കിഷ്ടം. ഒരിക്കലും മോഡലുകളാവാതെ റോള്‍ മോഡലുകളാവുകയാണ് താരങ്ങള്‍ ചെയ്യേണ്ടതെന്നും ജോണ്‍ പറയുന്നു.
Close...
Maximum Character Allowed -
4000