ബോണ്ട്, ഫസ്റ്റ് ലുക്ക്
Published : Saturday,
February 04,
2012
ഏത് അര്‍ധരാത്രിക്ക് വിളിച്ചുണര്‍ത്തിയാലും സ്മാര്‍ട്ട്, എനര്‍ജറ്റിക്, ഹാന്‍ഡ്സം...അതായിരുന്നു ജെയിംസ് ബോണ്ട്. ബ്രിട്ടിഷ് സ്പൈ ഏജന്‍റാവുമ്പോള്‍ അങ്ങനെ വേണമല്ലോ? എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ബോണ്ട് വികാരങ്ങളും വിചാരങ്ങളുമുള്ള കഥാപാത്രമാണ്. അമിതമായ സന്തോഷമില്ല...നിരാശയുണ്ട് താനും. എവിടെച്ചെന്നാലും കാമുകിമാര്‍ എന്ന അവസ്ഥ മാറി. ചിലരെ ആത്മാര്‍ഥമായി സ്നേഹിച്ചു തുടങ്ങി. ചില വേര്‍പാടുകളില്‍ നൊമ്പരപ്പെട്ടു തുടങ്ങി.
ജെയിംസ് ബോണ്ടായി ഡാനിയല്‍ ക്രെയ്ഗ് വന്നപ്പോള്‍ മുതലാണ് ഈ മാറ്റങ്ങള്‍. കാസിനോ റോയല്‍, ക്വാണ്ടം ഒഫ് സൊലെസ് എന്നീ ചിത്രങ്ങളിലാണ് മനുഷ്യമുഖമുള്ള ബോണ്ടിനെ കണ്ടു തുടങ്ങിയത്. ഇപ്പോള്‍ ക്രെയ്ഗ് ഒരിക്കല്‍ക്കൂടി ബോണ്ട് ആവുമ്പോഴും കാര്യങ്ങള്‍ അങ്ങനെത്തന്നെ. സംവിധായകനായി സാം മെന്‍ഡസ് വരുമ്പോള്‍ ഇതുവരെ കണ്ട തി ല്‍ വ്യത്യസ്തമായ ചിലതു പ്രതീക്ഷിക്കാം.
പുതിയ ബോണ്ട് ചിത്രം സ്കൈഫോള്‍. ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ഫസ്റ്റ് ലുക്ക് ഫോട്ടൊഗ്രാഫില്‍ ബോണ്ടിന്‍റെ പുതിയമുഖം. ശത്രുക്കളെ നേരിടുന്നതിന്‍റെ തിരക്കില്‍ ബോണ്ട് ഷേവ് ചെയ്യാനും മറന്നിരിക്കുന്നു, എന്നെഴുതുന്നു ബ്രിട്ടിഷ് മാധ്യമങ്ങള്‍. ഷാങ്ഹായിയിലെ സെറ്റില്‍ നിന്നുള്ള ഈ ചിത്രം സോണി പിക്ച്ചേഴ്സ് പുറത്തു വിട്ടതാണ്.
Close...
Maximum Character Allowed -
4000