Wednesday, May 23, 2012   11:35 PM IST
Vaartha BlogRSS
Loading
ENGAGED
Published : Saturday, February 04, 2012
|
  
Text Size
ഇന്‍ഡോ കനേഡിയന്‍ നടി ലിസ റേ അഭിനയത്തിലൂടെ മാത്രമല്ല അതിജീവനത്തിലൂടെയും ശ്രദ്ധ നേടി. മൂന്നു വര്‍ഷം മുമ്പു മള്‍ട്ടിപ്പിള്‍ മൈലോമ ഡയഗണോസ് ചെയ്ത തിനു ശേഷം അതിനോടു പൊരുതി ജയിച്ച ലിസ റേ ഇതാ പുതിയൊരു ജീവിതത്തിലേക്ക്. ഏറെക്കാലത്തെ പ്രണയത്തിനു സാഫല്യം. കാമുകന്‍ ജസണ്‍ ഡെഹ്നി കഴിഞ്ഞ ദിവസം ലിസയോടു ചോദിച്ചു, നീ വരികയല്ലേ എന്‍റെ ജീവിതത്തിലേക്ക്.

ക്യാന്‍സറിനെതിരേ സര്‍വശക്തി യും സംഭരിച്ചു പോരാടുമ്പോഴും സന്തുഷ്ടയായിരുന്നു ലിസ. അനുഭവങ്ങളിലൂടെ പലതും പഠിച്ചു. എന്നെ ക്യാന്‍സര്‍ ഗ്രാജുവേറ്റ് എന്നു വിളിക്കൂ, ലിസ ഒരിക്കല്‍ പറഞ്ഞു. ക്യാന്‍സറിനെതിരേ പൊരുതിയ സ്ത്രീകളുടെ കഥ പറഞ്ഞ വണ്‍, എ മിനിറ്റ് എന്ന ചിത്രത്തിലാണ് ലിസ ഒടുവില്‍ അഭിനയിച്ചത്. ക്യാന്‍സര്‍ ബോധവത്കരണത്തെക്കുറിച്ച് ഒരു പുസ്തകത്തിന്‍റെ രചനയിലാണിപ്പോള്‍.

വേള്‍ഡ് ക്യാന്‍സര്‍ ഡേയ്ക്കു തലേന്ന് ട്വിറ്ററിലൂടെയാണ് ലിസ തന്‍റെ പ്രണയസാഫല്യം വെളിപ്പെടുത്തിയത്. നാപ താഴ്വരയില്‍ വച്ചാണ് ജസണ്‍ പ്രപ്പോസ് ചെയ്തത്. എന്‍ഗേജ്ഡ് റ്റു ദി ലവ് ഒഫ് മൈ ലൈഫ്...എന്നാണ് ലിസ എഴുതിയത്. എന്‍റെ മാലാഖയെത്തേടി ഞാന്‍ നാപാ താഴ്വരയില്‍ എത്തി എന്നാണ് ജസന്‍റെ ട്വിറ്റര്‍ പോസ്റ്റ്. വാട്ടര്‍, കസൂര്‍, ദി വേള്‍ഡ് അണ്‍സീന്‍, കുക്കിങ് വിത്ത് സ്റ്റെല്ല തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയയാണ് മുപ്പത്തൊമ്പതുകാരിയായ ലിസ.
Rate This News :
Latest News