Wednesday, May 23, 2012   11:36 PM IST
Vaartha BlogRSS
Loading
ഡീസല്‍ മോഡലുകളുമായി മാരുതി
Published : Saturday, February 04, 2012
|
  
Text Size
മുംബൈ

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വിപണി വിഹിതം മെച്ചപ്പെടുത്താന്‍ കൂടുതല്‍ ഡീസല്‍ മോഡലുകള്‍ അവതരിപ്പിക്കും. 2011ല്‍ വിപണി വിഹത്തില്‍ 40 ശതമാനം ഇടിവുണ്ടായിരുന്നു. ഇന്ധന വില വര്‍ധനയെത്തുടര്‍ന്നു പെട്രോള്‍ മോഡലിന്‍റെ വില്‍പ്പന കുറഞ്ഞതും കമ്പനിക്ക് തിരിച്ചടിയായിരുന്നു. ഇതാണു ഡീസല്‍ കാറുകളിലേക്കു ചുവടുമാറാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്.

ഗുഡ്ഗാവ് യൂണിറ്റില്‍ സുസുക്കി പവര്‍ട്രെയ്ന്‍ പ്ലാന്‍റില്‍ 300,000 ഡീസല്‍ എന്‍ജിനുകള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ടെന്നു ചീഫ് എക്സിക്യൂട്ടിവ് ഷിന്‍സോ നകാനിഷി പറഞ്ഞു. ഇതു കൂടാതെ പ്രതിവര്‍ഷം 1,00,000 എന്‍ജിനുകള്‍ ഫിയറ്റില്‍ നിന്നു വാങ്ങുമെന്നും നകാനിഷി. ഇതോടെ ഡീസല്‍ കാറുകളുടെ ഉത്പാദനം മെച്ചപ്പെടുത്താനാകുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. പെട്രോളിനേക്കാള്‍ വില കുറവാണ് എന്നതാണു ഡീസല്‍ കാറുകളിലേക്ക് ഉപയോക്താക്കള്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം.

ഡീസല്‍ എന്‍ജിനുകള്‍ നിര്‍മിക്കാന്‍ ഫോര്‍ഡ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ മുതല്‍മുടക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി സ്വിഫ്റ്റ്, റിറ്റ്സ്, സ്വിഫ്റ്റ് ഡിസയര്‍, എസ്എക്സ്4 എന്നീ ഡീസല്‍ മോഡലുകള്‍ക്ക് 1.3 ലിറ്റര്‍ എന്‍ജിനാണുള്ളത്. ഏപ്രില്‍- ഡിസംബര്‍ കാലയളവിലെ വില്‍പ്പന 11% കുറഞ്ഞു. എന്നാല്‍, ജനുവരിയില്‍ കമ്പനിയുടെ വില്‍പ്പന 5.18% ഉയര്‍ന്ന് 1,15,433 യൂനിറ്റായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,09,743 കാറുകള്‍.
Rate This News :
Latest News