Wednesday, May 23, 2012   11:36 PM IST
Vaartha BlogRSS
Loading
സഹാറ പുതിയ കാര്‍ പുറത്തിറക്കി
Published : Saturday, February 04, 2012
|
  
Text Size
സില്‍വര്‍സ്റ്റോണ്‍

ഇന്ത്യന്‍ ടീമായ സഹാറ ഫോഴ്സ് ഇന്ത്യ ഫോര്‍മുല വണ്ണിന്‍റെ അടുത്ത സീസണിലേക്കുള്ള കാര്‍ പുറത്തിറക്കി. വിജെഎം05 എന്ന് പേരിട്ടിരിക്കുന്ന കാര്‍ കൂടുതല്‍ സ്പീഡ് വാഗ്ദ്വാനം ചെയ്യുന്നു. ഡ്രൈവര്‍മാരായ പോള്‍ ഡി റെസ്റ്റയും നിക്കൊ ഹക്കന്‍ബെര്‍ഗും ചേര്‍ന്നാണ് കാര്‍ പുറത്തിറക്കിയത്.

പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനമാണ് ടീം ലക്ഷ്യമിടുന്നത്. പുതിയ കാര്‍ ആ ലക്ഷ്യത്തിലേക്ക് ടീമിനെ എത്തിക്കുമെന്ന് കരുതുന്നുവെന്നും ടീം തലവന്‍ വിജയ് മല്യ. കഴിഞ്ഞ സീസണിന്‍റെ രണ്ടാം പകുതിയില്‍ ടീം മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്.
Rate This News :
Latest News