Wednesday, May 23, 2012   11:37 PM IST
Vaartha BlogRSS
Loading
Shadow Art
Published : Saturday, February 04, 2012
|
  
Text Size
കുറച്ചു മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ഒറ്റനോട്ടത്തില്‍ അങ്ങനെയേ തോന്നൂ. എന്നാല്‍ വെളിച്ചം തെളിഞ്ഞു കഴിയുമ്പോള്‍ ചുവരിലേക്കു നോക്കുക, ആ മാലിന്യം മനോഹരമായ ഒരു കലാരൂപമായി മാറിയിരിക്കുന്നതു കാണാം. മാലിന്യവും ഒരു മാധ്യമമാണെന്നു തെളിയിക്കുന്നു രണ്ടു കലാകാരന്മാര്‍. എല്ലായിടത്തും മാലിന്യപ്രശ്നം രൂക്ഷമാകുമ്പോള്‍ ബ്രിട്ടനില്‍ ഈ മാലിന്യക്കല ഹിറ്റായിക്കൊണ്ടിരിക്കുന്നു. ക്യാന്‍വാസും പേപ്പറും മാത്രമല്ല, മാലിന്യത്തിന്‍റെ സഹായത്താലും ചുവരില്‍ നല്ല ചിത്രങ്ങള്‍ വിരിയിക്കാമെന്നു തെളിയിച്ചതു ടിം നോബിള്‍, സ്യൂ വെബ്സ്റ്റര്‍ എന്നീ രണ്ടു കലാകാരന്മാര്‍.

അത്ഭുതം തോന്നും. അത്രയേറെ പൂര്‍ണതയോടെയാണു ചുവരില്‍ മാലിന്യത്തിന്‍റെ നിഴച്ചിത്രം തെളിയുക. ഒരു ചിത്രം വരയ്ക്കാന്‍ വീട്ടിലെ ആറു മാസത്തെ മാലിന്യം കളയാതെ സൂക്ഷിച്ചു ഇരുവരും. രണ്ടു ചത്ത കടല്‍പ്പക്ഷികളേയും ചിത്രത്തിനു വേണ്ടി ഉപയോഗിച്ചു. തങ്ങള്‍ വൈന്‍ കഴിക്കുന്നതും പുകവലിക്കുന്നതും ചിത്രീകരിച്ചു കൊണ്ട് ഈ കലയില്‍ സെല്‍ഫ് പോര്‍ട്രെയ്റ്റും ചെയ്തു കഴിഞ്ഞു ടിമ്മും, സ്യൂവും. ലണ്ടന്‍ ചിത്രകലാരംഗത്തെ റിബലുകളായി അറിയപ്പെടുന്ന ഈ കലാകാരന്മാര്‍ പലപ്പോഴും വിചിത്രമായ തീമുകളാണ് ആവിഷ്കരിക്കാറുള്ളത്. ഉപേക്ഷിക്കപ്പെട്ട മെറ്റലുകള്‍ വെല്‍ഡ് ചെയ്തു ചേര്‍ത്ത്, രണ്ട് എലികളുടെ ചിത്രവും ഇവര്‍ ചുവരിലെഴുതി. പഴയ പില്‍സ് പാക്കറ്റുകളും സണ്‍ഗ്ലാസുമൊക്കെ തങ്ങളുടെ നിഴല്‍ക്കലയ്ക്കു വേണ്ടി ഉപയോഗിക്കാറുണ്ടിവര്‍.

നോട്ടിങ്ഹാം ട്രെന്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ 1896ലാണു ടിമ്മും സ്യൂവും കണ്ടുമുട്ടിയത്. സ്വന്തം കലയെ ലൈറ്റ് വര്‍ക്ക് ആന്‍ഡ് ഷാഡോ വര്‍ക്ക് എന്നാണു ഇവര്‍ വിശേഷിപ്പിക്കുന്നത്. ഇതിനു രണ്ടു വശങ്ങളുണ്ടെന്നു പറയുന്നു ടിമ്മും സ്യൂവും. തെളിച്ചമുള്ളതും അതേസമയം മങ്ങിയതുമായ കലാരൂപം. ഒരു മനുഷ്യനിലെ രണ്ടു വ്യക്തിത്വമാണിതു സൂചിപ്പിക്കുന്നതെന്നു പറയുന്നു ഇരുവരും. മാലിന്യമായതു കൊണ്ട് ആരും അംഗീകരിക്കാതെ ഇരിക്കുന്നില്ല. എല്ലാവര്‍ക്കും ഏറെ താത്പര്യം. ബ്രിട്ടിഷ് മ്യൂസിയം, ദ നാഷണല്‍ പോര്‍ട്രെയ്റ്റ് ഗ്യാലറി, ലണ്ടന്‍ റോയല്‍ അക്കാഡമി എന്നിവിടങ്ങളിലെല്ലാം ടിമ്മിന്‍റേയും സ്യൂവിന്‍റേയും കലാരൂപങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്.

Rate This News :
Latest News