സപ്ലൈകോയില്‍ 13 മുതല്‍ സമരം
Published : Saturday,
February 04,
2012
കൊച്ചി
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സപ്ലൈകോ ജീവനക്കാര്‍ 13ന് അനിശ്ചിതകാല സമരം തുടങ്ങും. ഇതിനു മുന്നോടിയായി ആറിനു സപ്ലൈകോയുടെ ഗാന്ധിനഗറിലുള്ള മുഖ്യ ഓഫിസിനു മുന്നില്‍ സമര പ്രഖ്യാപന സമ്മേളനം നടത്തുമെന്നു സംയുക്ത സമര സമിതി ഭാരവാഹികള്‍.
പെന്‍ഷന്‍ അനുവദിക്കുക, പ്രമോഷന്‍ തടസപ്പെടുത്താന്‍ പ്രൈവറ്റ് ഏജന്‍സിയെക്കൊണ്ട് അനാവശ്യമായി പരീക്ഷ നടത്തുന്നത് ഒഴിവാക്കുക, സീനിയോറിറ്റി അടിസ്ഥാനത്തില്‍ മുന്‍കാല പ്രാബല്യത്തോടെ മുഴുവന്‍ ജീവനക്കാര്‍ക്കും പ്രമോഷന്‍ നല്‍കുക, ഡെപ്യൂട്ടേഷന്‍ വ്യവസ്ഥ അവസാനിപ്പിക്കുക, വിഭുകുമാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.
സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുമെന്നു സ പ്ലൈകോ ട്രേഡ് യൂനിയന്‍ സംയുക്ത സമര സമിതി ചെയര്‍മാന്‍ വിന്‍സെന്‍റ് ജോസഫ് (കെടിയുസി), മുഖ്യ രക്ഷാധികാരികളായ കെ. സുരേന്ദ്രന്‍(ഐഎന്‍ടിയുസി), പി. രാജു(എഐടിയുസി) എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Close...
Maximum Character Allowed -
4000