"ഇന്‍റര്‍വ്യു' അരങ്ങേറി
Published : Saturday,
February 04,
2012
തൃശൂര്‍
മലയാളികളുടെ സ്വഭാവത്തെ കുറിച്ചു എല്ലാവര്‍ക്കുമറിയാം. മലയാളികള്‍ അതു പറയാറില്ല ചെയ്യാറാണു പതിവ്. എന്നാല്‍ ഈ സ്വഭാവത്തെ നാടക വേദിയില്‍ എത്തിച്ച അച്ഛനും മകനും നാടക ശ്രോതാക്കളോടു മനസു തുറന്നു. കഴിഞ്ഞ ദിവസം നാടക വേദിയെ ധന്യമാക്കിയ “ഇന്‍റര്‍വ്യൂ’ എന്ന നാടകം മലയാളിയുടെ ശൈലിയെ സംബന്ധിച്ചായിരുന്നു. ചില പ്രത്യേക നേട്ടങ്ങള്‍ക്കു വേണ്ടി എന്തു ചെയ്യാനും തയാറാവുന്ന മലയാളിയുടെ ശൈലിയെ നാടകത്തിലൂടെ അവതരിപ്പിക്കുകയാണു ചെയ്തത്.
എന്നാല്‍ മലയാളിയുടെ ശൈലിയെക്കാളുപരി ആസ്വാദന ശൈലിയെയാണു തന്നെ ആകര്‍ഷിച്ചതെന്നു സംവിധായകന്‍ ആകര്‍ഷ് ഖുരാന. ഇന്നലെ രാവിലെ അക്കാഡമി അങ്കണത്തില്‍ നടന്ന മുഖാഭിമുഖത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂരനഗരിയെ അത്ഭുതപ്പെടുത്തിയ നാടക പ്രവര്‍ത്തകരാണ് ആകര്‍ഷ് ഖുരാനയും ആദര്‍ശ് ഖുരാനയും. ജോലിയന്വേഷിക്കുന്ന യുവാവിനെ ഒരു സ്ഥാപനത്തില്‍ ഇന്‍റര്‍വ്യൂവിനായി വിളിക്കപ്പെടുന്നതും ജോലി ലഭിക്കുന്നതിനായി ഓരോ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതും തികച്ചും മലയാളി ശൈലിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
നാടകം നടന്ന സദസിലുള്ള പ്രേക്ഷകര്‍ തങ്ങളെ അത്ഭുതപ്പെടുത്തിയെന്നു ആകര്‍ഷ് മുഖാഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. നാടകോത്സവത്തില്‍ പൂരനഗരിയിലെ ജനപങ്കാളിത്തം നാടകവേദികളെ സമ്പന്നമാക്കുമെന്നും ആദ്ദേഹം കൂട്ടിചേര്‍ത്തു.
നാടകത്തിന്‍റെ സംവിധായകനായ ആകര്‍ഷ് ഖുരാന എട്ടുവയസു മുതല്‍ നസീറുദ്ദിന്‍ ഷായുടെയും സുനില്‍ ഷാന്‍ബാഗിന്‍റെയും ഒപ്പം നാടകപ്രവര്‍ത്തനം തുടങ്ങി. പതിനാലു നാടകങ്ങള്‍ ഇതിനകം സംവിധാനം ചെയ്തു. മികച്ച സംവിധായകനുള്ള തെസ്പോ അവാര്‍ഡ് രണ്ടുതവണയും മികച്ച സ്റ്റേജ് ക്രമീകരണത്തിനുള്ള അവാര്‍ഡും മികച്ച നടന്‍, സഹനടന്‍ എന്നീ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
പുതുമുഖങ്ങള്‍ക്കു അവസരം നല്‍കുന്നതിനാണു തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആകര്‍ഷ് നാടക കമ്പനി ആരംഭിച്ചത്. 97ല്‍ കമ്പനിയുടെ പ്രവര്‍ത്തനം മകന്‍ ആദര്‍ശിന്‍റെ നേതൃത്വത്തിലായി. പല ഭാഷകളില്‍ വ്യത്യസ്ത രീതിയില്‍ മുപ്പതിലധികം നാടകങ്ങള്‍ പതിനൊന്നു വര്‍ഷത്തിനുള്ളില്‍ ഈ നാടകസംഘം അവതരിപ്പിച്ചു. കുട്ടികള്‍ക്കായി ആറുനാടകങ്ങള്‍ ഇവര്‍ നിര്‍മിച്ചിട്ടുണ്ട്. മുംബൈയിലെ പ്രഫഷനല്‍ നാടക നടനായ സിദ്ധാര്‍ത്ഥ് കുമാര്‍ ആദ്യമായി രചിച്ച നാടകമാണ് “ദ് ഇന്‍റര്‍വ്യൂ’.
മലയാളികളുടെ അടക്കം നിരവധി പേരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ നാടകം ഹോട്ട് ഇന്‍ ലാര്‍ക് എന്ന ന്യൂയോര്‍ക്ക് ഫെസ്റ്റിവലിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Close...
Maximum Character Allowed -
4000