Wednesday, May 23, 2012   11:42 PM IST
Vaartha BlogRSS
Loading
കൗണ്‍സിലര്‍ കുത്തിയിരിപ്പ് സമരം നടത്തി
Published : Saturday, February 04, 2012
|
  
Text Size
തൃശൂര്‍

കൗണ്‍സില്‍ യോഗത്തില്‍ പതിവു പോലെ ബിജെപി അംഗം കുത്തിയിരിപ്പു സമരം നടത്തി. കുടിവെള്ളമായിരുന്നു പ്രശ്നം. മറ്റു ഡിവിഷനുകളില്‍ തെങ്ങ് നനയ്ക്കാന്‍ വെള്ളം നല്‍കുമ്പോള്‍ തന്‍റെ ഡിവിഷനില്‍ കുടിവെള്ളം നല്‍കുന്നില്ലെന്ന് വിനോദ് പൊള്ളഞ്ചേരി പറഞ്ഞു.

തുടര്‍ന്നു നടുത്തളത്തില്‍ ഇരുന്നു പ്രതിഷേധിച്ചു. ലാലൂര്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍ തേറമ്പിലിന്‍റെ പ്രതിഷേധവും കൗണ്‍സില്‍ ഹാളില്‍ നടന്നു.

ലാലൂരിലെ മാലിന്യം ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍ തേറമ്പിലും മാത്യു അന്തിക്കാടും കൗണ്‍സില്‍ ഹാളില്‍ ബഹളം വച്ചു.

തുടര്‍ന്നു ഇരുവരെയും പുറത്താക്കാന്‍ സെക്യൂരിറ്റി ജീവനക്കാരെത്തി. എന്നാല്‍ പുറത്തേയ്ക്കു പോകാന്‍ കൂട്ടാക്കാതെ ഭീഷണി മുഴക്കി ശ്രീധരന്‍ തേറമ്പില്‍ കൗണ്‍സില്‍ ഹാളില്‍ കിടന്നു. തുടര്‍ന്നു സെക്യൂരിറ്റിക്കാര്‍ വലിച്ചിഴച്ചു പുറത്താക്കി യോഗം തുടര്‍ന്നു.

വയറ്റിപ്പിഴപ്പിനായി പ്രതിഷേധ നാടകങ്ങള്‍ നടത്തുന്ന ഇത്തരക്കാര്‍ക്കെതിരേ നിയമ നട പടി സ്വീകരിക്കുമെന്നു മേയര്‍ ഐ.പി. പോള്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തിനു മുന്‍പു ജനതാദള്‍ എസിന്‍റെ നേതൃത്വത്തിലും സമാന വിഷയത്തില്‍ പ്രതിഷേധം അരങ്ങേറി. മുന്‍ കൗണ്‍സിലര്‍ ഷീബ ബാബുവിന്‍റെ നേതൃത്വത്തില്‍ പത്തോളം പേരാണു കൗണ്‍സില്‍ ഹാളിനു പുറത്തു കുത്തിയിരിപ്പു സമരം നടത്തിയത്.
Rate This News :
Latest News