Wednesday, May 23, 2012   11:44 PM IST
Vaartha BlogRSS
Loading
സമ്മാനം നല്‍കി ബോധവത്കരണം
Published : Saturday, February 04, 2012
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖിക

ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കു പൊലീസ് നല്‍കുന്നത് പെറ്റിയാണ്. പ്രത്യേകിച്ച് തലസ്ഥാനത്തെ പൊലീസുകാര്‍. എന്നാല്‍ ഇന്നലെ ഹെല്‍മറ്റില്ലാത്തവര്‍ക്കു പൊലീസിന്‍റെ വക ട്രീറ്റ് കിട്ടി. വെറും ട്രീറ്റല്ല സമ്മാനപ്പൊതികളും ഒപ്പമുണ്ടായിരുന്നു. ഒന്നും രണ്ടുമല്ല 20 പേരാണ് ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ച് സമ്മാനം ലഭിച്ചവര്‍. ട്രാഫിക് ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് ഇവര്‍ക്ക് കേരള പൊലീസിന്‍റെ വക സമ്മാനവും ഫ്രീ ഉപദേശവും ലഭിച്ചത്.

ട്രാഫിക് പൊലീസ്, ടിഡിആര്‍സിഎല്‍, നാറ്റ്പാക് എന്നിവരുടെ സഹകരണത്തോടെയാണ് ബോധവത്ക്കരണം സംഘടിപ്പിച്ചത്. ഹെല്‍മറ്റ് ധരിക്കുന്നതിന്‍റെ നിയമവശവും അതിലുപരി അത് നല്‍കുന്ന യാത്രാ സുരക്ഷയും ജനങ്ങളില്‍ എത്തിക്കുക എന്നതായിരുന്നു ബോധവത്കരണത്തിന്‍റെ ലക്ഷ്യം. കനകക്കുന്നിന് സമീപം ഇന്നലെ രാവിലെയായിരുന്നു ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്.

നടന്‍ സുരേഷ് ഗോപിയും പരിപാടിയില്‍ സഹകരിച്ചിരുന്നു. ഹെല്‍മറ്റ് ധരിക്കാത്തവരെ കുറ്റക്കാരായി കാണുന്നില്ല. എന്നാല്‍ ഹാന്‍ഡിലില്‍ അത് തൂക്കിനടന്നിട്ടും ധരിക്കാത്തവര്‍ കുറ്റക്കാര്‍ തന്നെയെന്നായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്. ഇത്തരക്കാര്‍ നിയമത്തെയും റോഡ് സുരക്ഷയെയും വെല്ലു വിളിക്കുന്നവരാണ്. ഇവരെ പ്രോത്സാഹിപ്പിക്കരുത്. ബോധവത്കരണത്തിനു ശേഷം സമ്മാന വിതരണവും നടത്തിയാണു നടന്‍ മടങ്ങിയത്. ഒരു വശത്ത് നിരന്നു നിന്ന ഹെല്‍മറ്റ് ധരിക്കാത്തവര്‍ ഉന്നത പൊലീസ് ഓഫിസര്‍മാരെ കണ്ടപ്പോള്‍ ശരിക്കും ഭയന്നു. പിന്നീടാണ് കമ്മിഷ്ണര്‍ ടി.ജെ. ജോസ് കാര്യം വിവരിച്ചത്. ബോധവത്കരണം ആണെന്നു മനസിലായപ്പോഴാണു പലര്‍ക്കും ശ്വാസം നേരേ വീണത്.

Rate This News :
Latest News