Wednesday, May 23, 2012   11:46 PM IST
Vaartha BlogRSS
Loading
ഓണ്‍ലൈന്‍ ബുക്കിങ്ങിനും കൊള്ള
Published : Saturday, February 04, 2012
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖിക

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനും സിനിമ തിയെറ്ററുകള്‍ അധിക ചാര്‍ജ് ഈടാക്കുന്നു. ഒരു ടിക്കറ്റിനു റിസര്‍വേഷന്‍ ചാര്‍ജ് ഉള്‍പ്പെടെ 12 മുതല്‍ 15 രൂപ വരെയാണ് അധിക ചാര്‍ജ് ഈടാക്കുന്നത്.

ബാല്‍ക്കണി സീറ്റിന്‍റെ 25% ഓണ്‍ലൈന്‍ ബുക്കിങ്ങിനാണു മാറ്റി വച്ചിരിക്കുന്നത്. തിയെറ്ററില്‍ എത്തി ബുക്ക് ചെയ്യുന്ന അസൗകര്യം ഒഴിവാക്കാനാകുമെന്നതിനാല്‍ അടുത്തിടെയായി ഓണ്‍ലൈന്‍ ബുക്കിങിന് ഡിമാന്‍ഡുണ്ട്.

ടെക്നോപാര്‍ക്കിലെ ജീവനക്കാരും വിദ്യാര്‍ഥികളുമാണ് ഓണ്‍ലൈന്‍ബുക്കിങ് നടത്തുന്നവരില്‍ അധികവും. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ അധിക ചാര്‍ജ് കൊടുക്കേണ്ടി വരുന്നതു കൊണ്ടാണ് പലരും ഇതു പ്രയോജനപ്പെടുത്താത്.

റിസര്‍വേഷന്‍ ചാര്‍ജ് ഈടാക്കരുതെന്ന കര്‍ശന നിര്‍ദേശം നഗരസഭ തിയെറ്ററുകള്‍ക്കു കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 10നാണ് ഈ ഉത്തരവ് തിയെറ്റര്‍ ഉടമകള്‍ക്കു കൈമാറിയത്. എന്നാല്‍ ഇപ്പോഴും റിസര്‍വേഷന്‍ ചാര്‍ജ് ഈടാക്കുന്നു.

സര്‍വീസ് പ്രൊവൈഡര്‍മാരാണ് അധിക ചാര്‍ജ് വഹിക്കുന്നതെന്നാണു ജില്ലയിലെ ഭൂരിഭാഗം തിയെറ്റര്‍ അധികൃതരും പറയുന്നത്. എന്നാല്‍ സര്‍വീസ് ലഭ്യമാക്കുന്നതിന് ഒരു നിശ്ചിത തുക മാത്രമാണു കൊടുക്കേണ്ടി വരുന്നത്. മറ്റു സര്‍വീസുകള്‍ക്കെന്ന പോലെ അഞ്ചു രൂപയില്‍ താഴെ മാത്രമെ ആകുന്നുള്ളൂ.

എന്നാല്‍ ടിക്കറ്റ് ബുക്കിങ്ങിനു വരുമ്പോള്‍ മാത്രം ഇത് 15 രൂപയോളം വരും. സര്‍വീസ് പ്രൊവൈഡറുകള്‍ക്കു പുറമെ തിയെറ്ററുകളും ഇതില്‍ നിന്നു ലാഭം ഈടാക്കുന്നുണ്ട്. അതാണു ചാര്‍ജ് കൂടാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. അധിക ചാര്‍ജ് ഈടാക്കാതിരുന്നാല്‍ ഏറ്റവുമധികം ജനപ്രിയമാകുന്ന ഒരു സംവിധാനമാണിത്. ഇന്‍റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തുന്നവരാണ് പുതുതലമുറ. തിയെറ്ററിലെത്തുന്ന സമയ നഷ്ടവും ധനനഷ്ടവും കുറയ്ക്കാമെങ്കിലും ചാര്‍ജ് അധികമായതിനാലാണു നേരിട്ടെത്തേണ്ടി വരുന്നതെന്നു സിനിമ ആസ്വാദകര്‍ പ്രതികരിക്കുന്നു. അധികൃതര്‍ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

ഇന്‍റര്‍നെറ്റ് കൂടാതെ എസ്എംഎസ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാല്‍ മൊത്തം ടിക്കറ്റിന്‍റെ 10% പേര്‍ മാത്രമാണ് ഇവ പ്രയോജനപ്പെടുത്തുന്നത്. നഗരത്തിലെ ഒട്ടു മിക്ക തിയെറ്ററുകളിലും ഇത്തരം സൗകര്യങ്ങള്‍ ഉണ്ട്. കൈരളി, ശ്രീ തിയെറ്ററുകളില്‍ ഇന്‍റര്‍ നെറ്റ് ബുക്കിങ് പ്രയോജനപ്പെടുത്തുന്നവര്‍ വളരെ കുറവാണ്. മാസത്തില്‍ 50ല്‍ താഴെ മാത്രമാണ് ഇവിടെ ഇ- ബുക്കിങ് നടക്കുന്നത്. ഇതിലധികം പേര്‍ ഇവിടെ എസ്എംഎസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.

മറ്റു തിയെറ്ററുകളിലും ഇതേ അനുപാതത്തില്‍ തന്നെയാണ് ഇ- സേവനങ്ങള്‍. 60% പേരും നേരിട്ടെത്തി ബുക്കു ചെയ്യുന്നവരാണ്. 30%ത്തോളം പേരാണു ഫോണ്‍ ബുക്കിങ് നടത്തുന്നവര്‍. ശേഷിക്കുന്ന 10% മാത്രമാണ് ഫോണ്‍, എസ്എംഎസ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.
Rate This News :
Latest News