വിധി സ്വാഗതാര്‍ഹം
Published : Saturday,
February 04,
2012
ന്യൂഡല്‍ഹി
2ജി സ്പെക്ട്രം കേസില്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനെതിരായ ഹര്‍ജി തള്ളിയ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നു കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും. ചിദംബരത്തിനെതിരേ ആരോപണം ഉന്നയിച്ചവര്‍ മാപ്പു പറയണമെന്നു കേന്ദ്രമന്ത്രി അംബിക സോണി ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രി കപില്‍ സിബലും കോടതി വിധിയെ സ്വാഗതം ചെയ്തു. വിധി എങ്ങനെയാകുമെന്നു നേരത്തേ അറിയാമായിരുന്നു. സര്‍ക്കാരിന്‍റെ വാദം ശരിയെന്നു വിധിയിലൂടെ തെളിഞ്ഞതായി അദ്ദേഹം പ്രതികരിച്ചു. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയും വിധിയില്‍ ആശ്വാസവും സന്തോഷവും പ്രകടിപ്പിച്ചു.
ചിദംബരത്തിനെതിരായ ഹര്‍ജി തള്ളിയത് ഏറെ സന്തോഷകരമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി പ്രതികരിച്ചു. ധനമന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനം മാത്രമാണു ചിദംബരം നടത്തിയത്. ചിദംബരം നിരപരാധിയെന്നു കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും വാദിച്ചിരുന്നു. അതിനുള്ള അംഗീകാരമാണ് കോടതി വിധിയെന്നും ആന്‍റണി പറഞ്ഞു.
Close...
Maximum Character Allowed -
4000