Wednesday, May 23, 2012   11:47 PM IST
Vaartha BlogRSS
Loading
തൃണമൂല്‍ വിസമ്മതിച്ചു
Published : Saturday, February 04, 2012
|
  
Text Size
കോല്‍ക്കത്ത

2 ജി സ്പെക്ട്രം കേസില്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനെതിരേ അന്വേഷണം വേണ്ടെന്ന വിചാരണക്കോടതി ഉത്തരവിനെക്കുറിച്ചു പ്രതികരിക്കാന്‍ യുപിഎ സഖ്യകക്ഷി തൃണമൂല്‍ കോണ്‍ഗ്രസ് വിസമ്മതിച്ചു. എന്നാല്‍ കുറ്റക്കാര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്നു പാര്‍ട്ടി എംപി സുഖേന്ദു ശേഖര്‍ റോയി പറഞ്ഞു. ഇപ്പോഴും തീരുമാനം കോടതിയുടെ പരിഗണനയിലാണ്. ഹര്‍ജിക്കാരനു ഹൈക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. ഈ സാഹചര്യത്തില്‍ വിധിയെക്കുറിച്ചു പ്രതികരിക്കുന്നില്ല. ഇപ്പോഴും അഴിമതിക്കേസിന്‍റെ പൂര്‍ണ ചിത്രം വ്യക്തമായിട്ടില്ല. 122 സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി നടപടി തെളിയിക്കുന്നത് ഇവ വിതരണം ചെയ്തതില്‍ ഗുരുതരമായ ക്രമക്കേട് നടന്നുവെന്നാണ്. കുറ്റക്കാര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. ഇതില്‍ പാര്‍ട്ടിയുടെ നിറം നോക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Rate This News :
Latest News