Wednesday, May 23, 2012   11:48 PM IST
Vaartha BlogRSS
Loading
118 ക്രിമിനലുകള്‍
Published : Saturday, February 04, 2012
|
  
Text Size
ലക്നൗ

ഉത്തര്‍പ്രദേശിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 118 പേര്‍ ക്രിമിനലുകള്‍. ഫെബ്രുവരി 11 നാണു തെരഞ്ഞെടുപ്പ്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, മോഷണം, പിടിച്ചു പറി എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. മൗ ആന്‍ഡ് കോസി നിയോജക മണ്ഡലത്തില്‍ നിന്നു ജനവിധി തേടുന്ന ഖ്വാമി എക്ത ദള്‍ സ്ഥാനാര്‍ഥി മുഖ്താര്‍ അന്‍സാരിക്കെതിരേ 15 ക്രിമിനല്‍ കേസുകളാണു നിലവിലുള്ളത്.

രണ്ടാം സ്ഥാനം ഫേഫന സീറ്റില്‍ മത്സരിക്കുന്ന സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്കാണ്. 11 ക്രിമിനല്‍ കേസുകള്‍. അഞ്ചു കേസുകളുമായി കുഷിനഗര്‍ സീറ്റില്‍ മത്സരിക്കുന്ന ബിഎസ് പി സ്ഥാനാര്‍ഥി ജാവേജ് ഇക്ബാല്‍ മൂന്നാം സ്ഥാനത്തുണ്ട്.

പാര്‍ട്ടി അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം സമാജ്വാദി പാര്‍ട്ടിക്കാണ്. 30 എണ്ണം. ബിഎസ്പി (20), ബിജെപി (20), കോണ്‍ഗ്രസ് (19), പീസ് പാര്‍ട്ടി (8), ജെഡി (യു) (12) എന്നിവര്‍ തൊട്ടു പിന്നിലുണ്ട്.

സ്ഥാനാര്‍ഥികളില്‍ കോടീശ്വരന്‍മാരുമുണ്ട്. 138 പേരാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബിഎസ് പി സ്ഥാനാര്‍ഥി ഷാ ആലമാണ് ഏറ്റവും വലിയ കോടീശ്വരന്‍. 54.44 കോടി രൂപയാണ് ഇദ്ദേഹത്തിന്‍റെ ആസ്തി. 35. 32 കോടി രൂപയുടെ ആസ്തിയുള്ള സമാജ് വാദി പാര്‍ട്ടി നേതാവ് സുഭാഷിനാണു രണ്ടാം സ്ഥാനം. കോണ്‍ഗ്രസിന്‍റെ മണി ത്രിപാഠിക്കു 27. 88 കോടി രൂപയുടെ ആസ്തിയുണ്ട്.

Rate This News :
Latest News