വായ്പ അടച്ചില്ലെങ്കില്‍ പടം വരും
Published : Sunday,
February 05,
2012
ന്യൂഡല്‍ഹി
നോട്ടീസ് പതിപ്പിച്ചതു കൊണ്ടൊന്നും കാര്യമില്ലെന്നു ബാങ്കുകള്‍ക്കും ബോധ്യമായി. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനായി വായ്പ തിരിച്ചടയ്ക്കാത്തവരുടെ വിവരം ചിത്രം സഹിതം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ എസ്ബിഐ തീരുമാനിച്ചു. ചിത്രം വരുന്ന നാണക്കേട് ഓര്‍ത്തെങ്കിലും കോര്‍പ്പറേറ്റ്, റീട്ടെയ്ല്‍ ഉപയോക്താക്കള്‍ കുടിശിക അടയ്ക്കുമെന്നാണു ബാങ്കിന്‍റെ പ്രതീക്ഷ.
എന്നാല്‍ ഇത്തരം നടപടികള്‍ക്കു മുന്‍പ് ഉപയോക്താക്കളെ നേരിട്ട് നോട്ടീസിലൂടെ വിവരം അറിയക്കുമെന്നു ബാ ങ്ക് അധികൃതര്‍ പറഞ്ഞു. പ്രത്യേക മേഖലകളില്‍ അനുവദിക്കുന്ന വായ്പ മറ്റു ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നത് ഇതുവഴി കുറയ്ക്കാനാകുമെന്നാണ് എസ്ബിഐയുടെ പ്രതീക്ഷ. മറ്റ് ആവശ്യങ്ങള്‍ക്കു വായ്പാ തുക ഉപയോഗിച്ചതിനു ശേഷം തിരിച്ചടവ് മുടക്കുന്നവരുടെ ചിത്രങ്ങളായിരിക്കും ആദ്യ ഘട്ടത്തില്‍ പ്രസിദ്ധീകരിക്കുകയെന്നും ബാങ്ക് അറിയിച്ചു. സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റുകളുടെയും ഇന്‍റര്‍നെറ്റിന്‍റെയും കാലത്ത് പഴയ നോട്ടീസ് കൊണ്ടൊന്നും കാര്യമില്ലെന്നാണു ബാങ്കിന്‍റെ അസറ്റ്മാനെജ്മെന്‍റ് വിഭാഗത്തിന്‍റെ വിലയിരുത്തല്‍.
മുന്‍പൊക്കെ നോട്ടീസ് പതിക്കുന്നതു നാണക്കേടായിരുന്നു. കാലം മാറിയതിനനുസരിച്ചു കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചേ മതിയാകൂവെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. 2011 സെപ്റ്റംബര്‍ വരെയുള്ള കണക്കു പ്രകാരം ബാങ്കിന്‍റെ കിട്ടാക്കടം 33,946 കോടിയാ ണ്.മുന്‍വര്‍ഷം ഇതേ കാലയളവില്‍ 23,205 കോടി. വ്യക്തിഗത വായ്പാ ഇനത്തില്‍ 4,870 കോടിയാണു കിട്ടാകടം.
Close...
Maximum Character Allowed -
4000