Wednesday, May 23, 2012   11:52 PM IST
Vaartha BlogRSS
Loading
കിങ്ഫിഷറിനെ തഴഞ്ഞു
Published : Sunday, February 05, 2012
|
  
Text Size
മുംബൈ

സാമ്പത്തിക പ്രതിസന്ധിയിലായ കിങ്ഫിഷറിനെ വിദേശ നിക്ഷേപകരും കൈയൊഴിയുന്നു. ബിഎസ്ഇയുടെ കണക്കു പ്രകാരം ഡിസംബര്‍ ക്വാര്‍ട്ടറില്‍ വിദേശ ഫണ്ടുടമകളുടെ പങ്കാളിത്തം 2.11 ശതമാനത്തില്‍ നിന്ന് 0.5 ശതമാനമായി കുറഞ്ഞു. അതേ സമയം ജെറ്റ് എയര്‍വേയ്സില്‍ നിക്ഷേപ വിഹിതം 5.42 ശതമാനമായി ഉയര്‍ന്നു. തൊട്ടുമുന്‍ ക്വാര്‍ട്ടറില്‍ 4.67%. സണ്‍ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള സ്പൈസ് ജെറ്റിലെ വിഹിതം 6.17 ശതമാനത്തില്‍ നിന്ന് 3.81 ശതമാനമായി കുറഞ്ഞു. പ്രമോട്ടര്‍ വിഹിതം കൂടിയതാണ് ഇതിനു കാരണം. പ്രമോട്ടര്‍ വിഹിതം 38.60 ശതമാനത്തില്‍ നിന്ന് 43.59 ശതമാനമായി.
Rate This News :
Latest News