ഓഹരി വിഹിതം ഉയര്‍ത്തി
Published : Sunday,
February 05,
2012
ന്യൂഡല്‍ഹി
ബ്രിട്ടിഷ് കമ്പനി വൊഡാഫോണിലെ ഓഹരി വിഹിതം പിരമല്‍ ഗ്രൂപ്പ് ഉയര്‍ത്തി. 3,007 കോടി മുടക്കിയാണു 5.5% ഓഹരി പിരമല്‍ വാങ്ങിയത്. ഇതോടെ മൊത്തം വിഹിതം 11 ശതമാനമായി വര്‍ധിച്ചു.
11,000കോടിയുടെ ആദായ നികുതി കേസില്‍ കഴിഞ്ഞമാസം വൊഡാഫോണിന് അനുകൂലമായി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരുന്നു. കരാര്‍ അനുസരിച്ച് വൊഡാഫോണ്‍ ഐപിഒ ഇഷ്യു പുറത്തിറക്കുന്ന സമയത്ത് പിരമിലിനു ഓഹരി കൈമാറാം. വൊഡാഫോണ്‍ ഐപിഒ പുറത്തിറക്കുന്നില്ലെങ്കില്‍ കമ്പനിക്കു തന്നെ ഈ ഓഹരി പിരമലിനു നല്‍കാം.മുന്‍പു 2,900 കോടി രൂപയ്ക്കാണു പിരമല്‍ 5.5% ഓഹരി സ്വന്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിനാണു വൊഡാഫോണ്‍ എസാറില്‍ നിന്ന് 33% ഓഹരി ഏറ്റെടുത്തത്. അന്നു എസാറിനു 546 കോടി ഡോളറാണു ബ്രിട്ടിഷ് ടെലികോം കമ്പനി നല്‍കിയത്. എസാറിന്‍റെ ഓഹരി കൂടി ഏറ്റെടുത്തതോടെ വൊഡാഫോണ്‍ എസാര്‍ ലിമിറ്റഡില്‍ വൊഡാഫോണിന്‍റെ പങ്കാളിത്തം 75.35 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ടെലികോം കമ്പനിയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമാണ്. 2007 മേയിലാണു വൊഡാഫോണ്‍ 67% ഓഹരി ഹോങ്കോങ് ആസ്ഥാനമായ ഹച്ചിസണ്‍ എസാറില്‍ നിന്ന് ഏറ്റെടുക്കുന്നത്.
Close...
Maximum Character Allowed -
4000