Wednesday, May 23, 2012   11:53 PM IST
Vaartha BlogRSS
Loading
"റാഞ്ചാന്‍' മുന്‍നിരക്കാര്‍
Published : Sunday, February 05, 2012
|
  
Text Size
ബംഗളുരു/,അഹമ്മദാബാദ്

ലൈസന്‍സ് റദ്ദാക്കിയ ടെലികോം കമ്പനികളുടെ വരിക്കാരെ റാഞ്ചാന്‍ രാജ്യത്തെ മുന്‍നിര സേവന ദാതാക്കള്‍ ശ്രമം തുടങ്ങി. നാലു മാസം വരെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്കു സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടിബിലിറ്റി സംവിധാനത്തിലൂടെ വരിക്കാര്‍ക്ക് സേവന ദാതാവിനെ മാറ്റാനാ കും. വമ്പന്‍ ഓഫറുകളും മറ്റും നല്‍കിയാണ് എയര്‍ടെല്‍, വൊഡാഫോണ്‍ എന്നീ കമ്പനികള്‍ വരിക്കാരെ ആകര്‍ഷിക്കുന്നത്.

ഇതിനിടെ വരിക്കാരെ അസന്മാര്‍ഗിക വിപണി തന്ത്രങ്ങ ള്‍ ഉപയോഗിച്ചു തട്ടിയെടുക്കുന്നുവെന്നാരോപിച്ച് യുണിനോറും സിസ്റ്റമെ ശ്യാമും രംഗത്ത് വന്നു. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന എസ്എംഎസുകള്‍ വ്യാപകമായി പ്രചരിക്കുന്നതിനു പിന്നില്‍ ഈ കമ്പനികളാണെന്നും യുണിനോര്‍. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഒഫ് ഇന്ത്യയ്ക്കു പരാതി നല്‍കുമെന്നും കമ്പനികള്‍ അറിയിച്ചു. 3.6 കോടി ഉപയോക്താക്കളുള്ള യുണിനോറിനുള്ളത്.

എറ്റിസലാറ്റ്, ലൂപ്പ്, എസ്ടെല്‍, എംടിഎസ്, വിഡിയൊകോണ്‍, ഐഡിയ ടാറ്റ ടെലി എന്നിവയുടെ ലൈസന്‍സും സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 1,670,086 വരിക്കാരാണ് എറ്റിസലാറ്റിനുള്ളത്. ലൂപ്പിനു 6,000 വരിക്കാരുണ്ട്. എസ്ടെല്ലിനാകട്ടെ 3,549,381 ഉപയോക്താക്കള്‍. എംടിഎസിനു 15,054,227 വരിക്കാരുണ്ട്.

വിഡിയൊകോണിനും ഐഡിയയ്ക്കും യഥാക്രമം 5,442,883 പേരും 6,103,221 പേരും വരിക്കാരായുണ്ട്. എന്നാല്‍ ലൈസന്‍സ് റദ്ദാക്കിയ സര്‍ക്കിളുകളില്‍ സ്പൈസസിനു വരിക്കാരില്ല. അതേ സമയം ലൈസന്‍സ് റദ്ദാക്കിയ മൂന്നു സര്‍ക്കിളുകളില്‍ ടാറ്റ ടെലിക്കു 318,000 വരിക്കാരുണ്ട്. അതേ സമയം മറ്റു നെറ്റ്വര്‍ക്കുകളിലേക്കു മാറാന്‍ പര സ്യം നല്‍കണമെന്നു ലൈസന്‍സ് റദ്ദായ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ട്രായ് ചെയര്‍മാന്‍ ജെ.എസ്. ശര്‍മ പറ ഞ്ഞു.

സുപ്രീം കോടതി വിധി വന്ന ശേഷം എംഎന്‍പി ഓഫര്‍ സംബന്ധിച്ച് വൊഡാഫോണ്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. 2ജി സ്പെക്ട്രം ലൈസന്‍സ് റദ്ദാക്കുന്ന യുണിനോര്‍ ഉള്‍പ്പെടെയുള്ള കമ്പനികളും ഉപയോക്താക്കള്‍ക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്.
Rate This News :
Latest News