ആഴ്സനലിന് ഗംഭീര ജയം
Published : Sunday,
February 05,
2012
ലണ്ടന്‍
ക്യാപ്റ്റന്‍ റോബിന്‍ വാന്‍പേഴ്സിയുടെ ഹാട്രിക് മികവില്‍ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് പോരാട്ടത്തില്‍ ആഴ്സനല്‍ ബ്ലാക്ക്ബേണ്‍ റോവേഴ്സിനെ 7-1ന് തകര്‍ത്തു. 2012ല്‍ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഗണ്ണേഴ്സിന്‍റെ ആദ്യ ലീഗ് വിജയമാണിത്. 68ാം മിനിറ്റില്‍ പകരക്കാരനായെത്തിയ വെറ്ററന്‍ താരം തിയറി ഹെന്‍റിയും സ്കോര്‍ഷീറ്റില്‍ ഇടംപിടിച്ചു.
ടീനെജര്‍ അലക്സ് ഓക്സ്ലേഡ് ചേംബര്‍ലൈന്‍ രണ്ടും മൈക്കിള്‍ ആര്‍ട്ടെറ്റ ഒരു ഗോളും നേടി. മത്സരം ആരംഭിച്ച് രണ്ട് മിനിറ്റ് പിന്നിട്ടപ്പോഴെ വാന്‍ പേഴ്സി സ്കോര്‍ ചെയ്തു. പിന്നീട് രണ്ട് ഗോളുകള്‍ കൂടി നേടി. 38, 62 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ലീഗില്‍ ഇതോടെ 22 ഗോളുകളും തന്‍റെ പേരിലാക്കി ഡച്ച് താരം.
31ാം മിനിറ്റില്‍ മോര്‍ട്ടണ്‍ പെഡെഴ്സണ്‍ ബ്ലാക്ക്ബേണിന് 1-1ന്‍റെ സമനില സമ്മാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ഉടമസ്ഥരുള്ള ക്ലബ്ബ് ചിത്രത്തിലേ ഇല്ലാതായി. വാന്‍പേഴ്സിയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ബ്ലാക്ക്ബേണ്‍ താരം ഗെയ്ല്‍ ഗിവറ്റ് റെഡ് കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു.
40, 54 മിനിറ്റുകളിലായിരുന്നു അലക്സിന്‍റെ ഗോളുകള്‍. 51ാം മിനിറ്റില്‍ മൈക്കിളും സ്കോര്‍ ചെയ്തു. അലക്സിന് പകരക്കാരനായി ഇറങ്ങിയ ശേഷം എക്സ്ട്രാ ടൈമില്‍ (93ാം മിനിറ്റ്) ആയിരുന്നു ഹെന്‍റിയുടെ ഗോള്‍.
24 മത്സരങ്ങളില്‍ നിന്ന് 40 പോയിന്‍റാണ് ആഴ്സനലിന്. ഇത്രയും പോരാട്ടങ്ങളില്‍ നിന്ന് 18 പോയിന്‍റ് മാത്രമുള്ള ബ്ലാക്ക്ബേണ്‍ 19ാം സ്ഥാനത്ത്.
54 പോയിന്‍റുള്ള മാഞ്ചെസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത്. ഇത്രയും പോയിന്‍റുള്ള മാഞ്ചെസ്റ്റര്‍ യുനൈറ്റഡ് രണ്ടാം സ്ഥാനത്ത്. ഗോള്‍ ശരാശരിയിലാണ് യുനൈറ്റഡ് രണ്ടാം സ്ഥാനത്താ യത്.
Close...
Maximum Character Allowed -
4000