യുവാവ് അറസ്റ്റില്‍
Published : Sunday,
February 05,
2012
കൊണ്ടോട്ടി
പാസ്പോര്‍ട്ടില്‍ ജനനത്തീയതി തിരുത്തി ജിദ്ദയിലേക്കു പോകാനെത്തിയ യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. മലപ്പുറം ഇരുവേറ്റി കളത്തിങ്ങള്‍ക്കണ്ടി അബ്ദുറഹീം (31) നെയാണ് കരിപ്പൂര്‍ എമിഗ്രേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്‍റെ വിമാനത്തില്‍ പോകാനാണ് ഇദ്ദേഹം എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നത്.
പാസ്പോര്‍ട്ട് വിമാന താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ റീഡിങ് മെഷിന്‍ ഉപയോഗിച്ച പരിശോധിച്ചപ്പോഴാണ് കൃത്രിമത്വം കണ്ടെത്തിയത്. 31 വയസുള്ള റഹീം 35 വയസാക്കി തിരുത്തിയാണ് ഗള്‍ഫിലേക്ക് പോകാന്‍ ശ്രമിച്ചത്. ഇയാളെ പിന്നീട് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കരിപ്പൂരില്‍ ഈ വര്‍ഷം ജനനത്തീയതി തിരുത്തി പിടിക്കപ്പെടുന്ന ഏഴാമത്തെ കേസാണിത്.
സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിസകള്‍ക്ക് കൂടുതല്‍ പ്രായം വേണമെന്നതിനാല്‍ ചില ട്രാവല്‍ ഏജന്‍റുമാര്‍ പാസ്പോര്‍ട്ടില്‍ കൃത്രിമത്വം കാണിക്കുന്നുണ്ട്. വിമാനത്താവളത്തില്‍ പുതുതായി എത്തിച്ച മെഷിന്‍ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ കണ്ടെ ത്തുന്നത്.
Close...
Maximum Character Allowed -
4000