Wednesday, May 23, 2012   11:54 PM IST
Vaartha BlogRSS
Loading
കയര്‍ ടൂറിസം പദ്ധതി
Published : Sunday, February 05, 2012
|
  
Text Size
ആലപ്പുഴ

കയര്‍മേള നടക്കുമ്പോള്‍ മാത്രമല്ല, മറ്റ് അവസരങ്ങളിലും വിദേശ പ്രതിനിധികളെ ആകര്‍ഷിക്കാന്‍ നമുക്കു കഴിയണമെന്നും വിനോദസഞ്ചാരത്തിന്‍റെ പുതിയ മേഖലയായി കയര്‍ ടൂറിസത്തിനു തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ കയര്‍ കേരള 2012 അന്താരാഷ്ട്ര പ്രദര്‍ശന വിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതു നേരിട്ടു കാണാനും കേരളത്തിന്‍റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും വിനോദസഞ്ചാരികള്‍ക്ക് അവസരമൊരുക്കുകയാണ് കയര്‍ ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നത്. തൊണ്ടു ശേഖരണ രംഗത്ത് കുടുംബശ്രീ ഉള്‍പ്പെടെ സന്നദ്ധ സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തും. 1989നും 2006നും ഇടയില്‍ വിരമിച്ച കയര്‍ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്നതിനു ധനകാര്യ മന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും- മുഖ്യമന്ത്രി പറഞ്ഞു.

ഗുണനിലവാരവും മറ്റും ഉണ്ടെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല. ഇത് പരിഹരിക്കാനാണു മേള. നിലവില്‍ കയറ്റുമതി 807 കോടിയില്‍ നിന്ന് ആയിരം കോടിയായി ഉയര്‍ത്തും.

നഷ്ടപ്പെട്ട അവസരങ്ങള്‍ മേഖലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി പ്രത്യേക പരിഗണനകള്‍ നല്‍കും. കയര്‍ മേഖലയിലെ കുറഞ്ഞ കൂലിയും അസംസ്കൃത സാധനങ്ങളുടെ ലഭ്യതക്കുറവും ഇന്ന് കയര്‍ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ പവലിയനിന്‍റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാല്‍ നിര്‍വഹിച്ചു. ജി. സുധാകരന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം സലിം കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. പി.സി. വിഷ്ണുനാഥ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. യു. പ്രതിഭാഹരി, നഗരസഭാ ചെയര്‍പേഴ്സന്‍ മേഴ്സി ഡയാന മാസിഡോ, കയര്‍ബോര്‍ഡ് സെക്രട്ടറി കുമാരരാജ, കയര്‍ വികസന ഡയറക്ടര്‍ ഡോ. കെ. മദനന്‍, ഫോം മാറ്റിങ് ചെയര്‍മാന്‍ സി. വേണുഗോപാലന്‍ നായര്‍, കയര്‍ ഫെഡ് പ്രസിഡന്‍റ് എസ്.എല്‍. സജികുമാര്‍, ജോണ്‍ ചാക്കോ, കൗണ്‍സിലര്‍ സുനില്‍ ജോര്‍ജ്, കയര്‍ ബോര്‍ഡ് അംഗം ബി. ബൈജു, രാഷ്ട്രീയ കക്ഷി നേതാക്കളായ എ.എ. ഷുക്കൂര്‍, എ. യഹിയ, ജേക്കബ് തോമസ് അരികുപുറം, കെ.ആര്‍. രാജേന്ദ്രപ്രസാദ്, എ.കെ. രാജന്‍, വി.സി. അലോഷ്യസ്, ടി.ജെ. ആഞ്ചലോസ്, പ്രൊഫ. ഡി. നാരായണന്‍കുട്ടി, ആര്‍. പൊന്നപ്പന്‍, ചുങ്കം നിസാം, ബി. രാജശേഖരന്‍, എ. ശിവരാജന്‍, ബി. സുലേഖ തുടങ്ങിയവര്‍ സംസാരിച്ചു. കയര്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും അബ്ദുള്‍ ഗഫൂര്‍ ഹാജി നന്ദിയും പറഞ്ഞു.
Rate This News :
Latest News