Wednesday, May 23, 2012   11:55 PM IST
Vaartha BlogRSS
Loading
അമ്പരപ്പിക്കുന്ന വിധി
Published : Sunday, February 05, 2012
|
  
Text Size
ന്യൂഡല്‍ഹി

2ജി സ്പെക്ട്രം കേസില്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന് അനുകൂലമായ കോടതി വിധി അമ്പരപ്പിക്കുന്നതെന്നു ഹര്‍ജിക്കാരന്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി. ചിദംബര ത്തിനെതിരേ ശക്തമായ തെളിവുകളുണ്ട്. വിധിക്കെതിരേ ഒരു മാസത്തിനുള്ളില്‍ സുപ്രീം കോടതി യെ സമീപിക്കും.

വിചാരണക്കോടതി ഹര്‍ജി തള്ളിയാല്‍ നേരിട്ടു തങ്ങളെ സമീപിക്കാമെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിനാലാണു ഹൈക്കോടതിയെ, ഒഴിവാക്കി പരമോന്നത കോടതിയെ സമീപിക്കുന്നത്.

വിധിയില്‍ പിഴവുകളുണ്ട്. എ. രാജയും ചിദംബരവും ചേര്‍ന്നാണു സ്പെക്ട്രം വില നിര്‍ണയിച്ചതും വിറ്റഴിച്ചതുമെന്നു കോടതി സമ്മതിക്കുന്നു. ഇതേകേസില്‍ രാജയെ കുറ്റക്കാരനാക്കിയ കോട തി എങ്ങനെയാ ണു ചിദംബര ത്തെ ഒഴിവാക്കിയത്. ആഭ്യന്തര മന്ത്രിക്കെതിരേ കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന കോടതി നിരീക്ഷണത്തെയും സ്വാ മി എതിര്‍ത്തു. ഇക്കാര്യങ്ങള്‍ വിചാരണാവേളയിലാണു തെളിയിക്കേണ്ടത്. ചിദംബരം ജയിച്ചുവെന്ന വാദം ശരിയല്ല. കീഴ്ക്കോടതിയാണു കേസ് തള്ളിയത്. ഇനിയും കോടതികളുണ്ടെന്നും സ്വാമി.
Rate This News :
Latest News