പുടിനെതിരേ കൂറ്റന്‍ റാലി
Published : Sunday,
February 05,
2012
മോസ്കൊ
റഷ്യയില്‍ പ്രധാനമന്ത്രി വ്ളാഡിമിര്‍ പുടിന്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് കൂറ്റന്‍ റാലി. മോസ്കോയില്‍ നദീതിരത്ത് നടന്ന റാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ജനകീയ പ്രക്ഷോഭം ശക്തമാവുന്നത് പുടിന്‍ വീണ്ടും പ്രസിഡന്‍റാവുന്നതിന് ഭീഷണിയെന്ന് സൂചനകള്‍.
പുടിന്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ഡിസംബറില്‍ രണ്ടു റാലികള്‍ നടന്നിരുന്നു. ഇതിനേക്കാള്‍ ഇരട്ടിയിലേറെ പേരാണ് കൊടുംതണുപ്പിനെ അവഗണിച്ചും ഇന്നലത്തെ റാലിയില്‍ അണിനിരന്നത്. നെഗറ്റിവ് 20 ഡിഗ്രി സെല്‍ഷ്യസാണ് മോസ്കൊയിലെ താപനില.
ക്രെംലിന്‍ കൊട്ടാരത്തിനു പുറത്ത് റാലി നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം നേരത്തെ അധികൃതര്‍ നിരസിച്ചിരുന്നു. ക്രെംലിനില്‍നിന്ന് നദീതീരത്തെ ചത്വരത്തിലേക്ക് മാര്‍ച്ചിന് പിന്നീട് അനുമതി നല്‍കുകയായിരുന്നു. കമ്യൂണിസ്റ്റുകളും നാഷനലിസ്റ്റുകളും റാലിയില്‍ അണിനിരന്നു. പുടില്‍ ഇല്ലാതെയുള്ള റഷ്യ, സ്വതന്ത്രമായ തെരഞ്ഞെടുപ്പു നടത്തുക തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി ആയിരുന്നു റാലി.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം പുടിന്‍റെ പാര്‍ട്ടിക്ക് അനുകൂലമാക്കാന്‍ കൃത്രിമം നടന്നെന്ന് ആരോപിച്ചായിരുന്നു ഡിസംബറിലെ റാലികള്‍. നാനാഭാഗത്തുനിന്നും ആവശ്യമുയര്‍ന്നിട്ടും വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്ന ആവശ്യം പുടിന്‍ തള്ളുകയായിരുന്നു.
Close...
Maximum Character Allowed -
4000