നാവിക അഭ്യാസം തുടങ്ങി
Published : Sunday,
February 05,
2012
ടെഹ്റാന്‍
വിവാദ കേന്ദ്രമായ ഹൊര്‍മുസ് കടലിടുക്കിനു സമീപം ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് നാവിക അഭ്യാസം തുടങ്ങി. ഒരാഴ്ചയാണ് അഭ്യാസം.
സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മുന്നോട്ടുപോയാല്‍ ഹൊര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്‍റെ പ്രഖ്യാപനം മേഖലയിലെ സംഘര്‍ഷം വര്‍ധിപ്പിച്ചിരുന്നു. പേഴ്സ്യന്‍ ഗള്‍ഫില്‍നിന്നുള്ള എണ്ണ കടത്തിന്‍റെ ഭൂരിഭാഗവും ഈ കടലിടുക്ക് വഴിയാണ്.
കടലിടുക്ക് അടച്ചാല്‍ കനത്ത പ്രത്യാഘാതമുണ്ടാവുമെന്ന് അമെരിക്കയും മുന്നറിയിപ്പ് വകവയ്ക്കില്ലെന്ന് ഇറാനും വ്യക്തമാക്കിയതോടെ സംഘര്‍ഷം കനത്തു. ഇതിനിടെയാണ് റവല്യൂഷനറി ഗാര്‍ഡിന്‍റെ നാവിക അഭ്യാസ പ്രകടനം.
അഭ്യാസ പ്രകടനത്തിനിടെ മിസൈല്‍ പരീക്ഷണമുണ്ടായാല്‍ അത് പടിഞ്ഞാറന്‍ രാജ്യങ്ങളെ പ്രകോപിപ്പിക്കുമെന്നാണ് കരുതുന്നത്.
ഏപ്രിലോടെ ഇറാനില്‍ ഇസ്രായേലി ആക്രമണമുണ്ടാവുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇറാനെതിരായ നീക്കം യുഎസിനു വിനയാവുമെന്നാണ്, ആയത്തുല്ല ഖമീനി ഇതിനോടു പ്രതികരിച്ചത്.
Close...
Maximum Character Allowed -
4000