അല്മായര്‍ നക്ഷത്രങ്ങളാകണം
Published : Sunday,
February 05,
2012
ബംഗളൂരു
പ്രാര്‍ഥനാ ചൈതന്യം ജീവിതത്തില്‍ ആഴപ്പെടുത്തി നിറഞ്ഞുപ്രകാശിക്കുന്ന നക്ഷത്രങ്ങളാകണം അല്മായ സമൂഹമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. അല്മായ കമ്മിഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിന്‍റെ നേതൃത്വത്തില്‍ സഭയിലുദിച്ച അല്മായ ഉണര്‍വ് അഭിനന്ദനാര്‍ഹമെന്നും നിയുക്ത കര്‍ദിനാള്‍. ബംഗളൂരു ധര്‍മ്മാരം സെന്‍റ് തോമസ് ഫൊറോന ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സീറോ മലബാര്‍ സഭ അല്മായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയുടെ അന്തഃസത്ത മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ സഭാ സമൂഹത്തിനാകണം. അല്മായര്‍ വൈദികരോടു ചേര്‍ന്നുനില്‍ക്കുന്നതാണ് സഭ. അതിനാല്‍ സഭാപരമായ കൂട്ടായ്മ വളര്‍ത്തിയെടുത്ത് ശക്തിപ്പെടുത്തണം- മാര്‍ ആലഞ്ചേരി പറഞ്ഞു. അല്മായ കമ്മിഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍,ബല്‍ത്തങ്ങാടി ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, ഭദ്രാവതി ബിഷപ് മാര്‍ ജോസഫ് എരുമച്ചാടത്ത്, മാണ്ഡ്യ ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സീറോ മലബാര്‍ മിഷന്‍ ബംഗളൂരു കോര്‍ഡിനേറ്റര്‍ ഡോ.മാത്യു കോയിക്കര, അല്മായ കമ്മിഷന്‍ സെക്രട്ടറി അഡ്വ.വി .സി. സെബാസ്റ്റ്യന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000