കേസ് വിചാരണ 9ന്
Published : Sunday,
February 05,
2012
കൊച്ചി
കശ്മീര്‍ റിക്രൂട്ടമെന്‍റ് കേസിന്‍റെ വിചാരണ നടപടികള്‍ എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഒന്‍പതിന് ആരംഭിക്കും. നടപടികള്‍ക്കു മുന്നോടിയായി ഇന്നലെ മുഖ്യപ്രതിയായ തടിയന്‍റവിട നസീര്‍, ഷഫാസ് എന്നിവരെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതികളെ കാണാന്‍ ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. പ്രതികളെ ഒന്‍പതിനു കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കനത്ത ബന്തവസിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.
ഭീകര പ്രവര്‍ത്തനത്തിനായി മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. 2008ല്‍ കണ്ണൂര്‍ എടക്കാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതു പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. കേസില്‍ 24 പ്രതികളുണ്ട്. 24-ാം പ്രതി പാക്കിസ്ഥാന്‍ സ്വദേശിയായ വാലിയാണ്. നാലുപേര്‍ അതിര്‍ത്തിയില്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
കോഴിക്കോട് ഇരട്ട സ്ഫോടന കേസിലും പ്രതികളായ തടിയന്‍റവിടെ നസീറും ബന്ധു ഷഫാസും ഈ കേസിലും പ്രതികളാണ്.
ആദ്യം കേസ് അന്വേഷിച്ച പൊലീസ് 2009 ജനുവരി 16നു തലശേരി അഡിഷനല്‍ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബംഗളൂരു സ്ഫോടന കേസുമായി ബന്ധപ്പെട്ടു സത്താര്‍ ഭായി എന്ന സൈനുദ്ദീന്‍ അറസ്റ്റിലായതിനെ തുടര്‍ന്നു പൊലീസ് അനുബന്ധ കുറ്റുപത്രം സമര്‍പ്പിച്ചു.
പിന്നീടാണ് എന്‍ഐഎ ലോക്കല്‍ പൊലീസിന്‍റെ കുറ്റപത്രത്തിന്‍റെ അനുബന്ധമായി പുതിയ കുറ്റപത്രം തയാറാക്കിയത്. 2011 ഫെബ്രുവരിയില്‍ എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Close...
Maximum Character Allowed -
4000