അഭിഭാഷകര്‍ ഹാജരാവണം
Published : Sunday,
February 05,
2012
സ്ലാമാബാദ്
മുംബൈ ഭീകരാക്രമണ കേസില്‍ പ്രതിഭാഗം അഭിഭാഷകര്‍ ഏഴിന് ഹാജരാവണമെന്ന് പാക്കിസ്ഥാന്‍ കോടതി. വാദം കേള്‍ക്കല്‍ നേരത്തത്തെയാക്കണമെന്ന ഹര്‍ജിയില്‍ പ്രതികരണമറിയിക്കാന്‍ ഹാജരാവാനാണ് പാക് ഭീകര വിരുദ്ധ കോടതിയുടെ ഉത്തരവ്.
അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിഷനെ തെളിവെടുപ്പിനായി ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ നേരത്തെയാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് കമ്മിഷനെ അയയ്ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്ക് ഈ ആവശ്യത്തെ അനുകൂലിച്ചു രംഗത്തുവന്നിട്ടുണ്ട്.
Close...
Maximum Character Allowed -
4000