Thursday, May 24, 2012   12:04 AM IST
Vaartha BlogRSS
Loading
മോഡിയെ ഉപേക്ഷിക്കുന്നു
Published : Sunday, February 05, 2012
|
  
Text Size
ന്യൂഡല്‍ഹി

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രചാരണം ബഹിഷ്കരിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കു വിലങ്ങിടാന്‍ ബിജെപി, സംഘ് നേതൃത്വത്തില്‍ നീക്കം. 2014ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോഡിയെ ഉയര്‍ത്തിക്കാണിക്കേണ്ടെന്നു തീരുമാനിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിനു ചെല്ലാന്‍ ആവര്‍ത്തിച്ചു നിര്‍ദേശിച്ചിട്ടും വഴങ്ങാത്തതാണ് നേതൃത്വത്തിന്‍റെ അനിഷ്ടത്തിനിടയാക്കിയത്.

നേരത്തേ, പഞ്ചാബ്, ഉത്തരഖണ്ഡ് തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ നിന്നും മോഡി വിട്ടുനിന്നിരുന്നു. തന്‍റെ എതിരാളി സഞ്ജയ് ജോഷിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതും യുപി തെരഞ്ഞെടുപ്പിന്‍റെ ചുമതല നല്‍കിയതുമാണു ഗുജറാത്ത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ബിജെപി നേതൃത്വം പലതവണ ആവശ്യപ്പെട്ടിട്ടും പ്രചാരണത്തിനെത്താന്‍ മോഡി തയാറായില്ല. തുടര്‍ന്ന് സംഘ് നേതൃത്തിന്‍റെ സഹായം തേടിയിരുന്നു പാര്‍ട്ടി. എന്നിട്ടും ഫലമുണ്ടാകത്തതിനെത്തുടര്‍ന്നു ബിജെപി- സംഘ് നേതൃത്വം മോഡിയുടെ ഭാവിയെക്കുറിച്ചു ചര്‍ച്ച ചെയ്തുവെന്നും ദേശീയ തലത്തില്‍ ഇനി മോഡി പ്രഭാവം വേണ്ടെന്ന് തീരുമാനിച്ചുവെന്നുമാണു റിപ്പോര്‍ട്ട്.

Rate This News :
Latest News