സിപിഎം തന്ത്രം അപലപനീയം
Published : Sunday,
February 05,
2012
കോട്ടയം
യേശുക്രിസ്തുവിനെ രാഷ്ട്രീയവത്കരിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അടവുനയം തികച്ചും അപലപനീയമെന്നു മന്ത്രി കെ.എം. മാണി. ഇത് ഒരു വിധത്തിലും നീതികരിക്കാനാവില്ല. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ യേശുവിനെ ദൈവമായി ആരാധിക്കുന്നു. പാര്‍ട്ടി സമ്മേളനത്തില്‍ യേശുവിന്‍റെ ചിത്രം മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം പ്രദര്‍ശിപ്പിച്ചത് അവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന നടപടിയാണ്. രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള കച്ചവട തന്ത്രം മാത്രമാണിത്. ഒരു മതാചാര്യന്‍റെയും ചിത്രം ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്താന്‍ പാടില്ല. കേരള കോണ്‍ഗ്രസോ കോണ്‍ഗ്രസോ ഒരിക്കലും ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങള്‍ പയറ്റിയിട്ടില്ല- മാണി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Close...
Maximum Character Allowed -
4000